Air India Flight | സാങ്കേതിക തകരാര്‍: മുംബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്‍ഡ്യ വിമാനം 10 മിനുടിനുള്ളില്‍ തിരിച്ചിറക്കി
Nov 20, 2022, 13:46 IST
മുംബൈ: (www.kvartha.com) മുംബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്‍ഡ്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് 10 മിനുടിനുള്ളില്‍ തിരിച്ചിറക്കി. 110 ല്‍ അധികം യാത്രക്കാരുമായി ഞായറാഴ്ച രാവിലെ പറന്നുയര്‍ന്ന എഐ 581 വിമാനമാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ മുംബൈയില്‍ തിരിച്ചിറക്കിയതെന്ന് എയര്‍ ഇന്‍ഡ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
'വിശദമായ പരിശോധനകള്‍ക്ക് ശേഷമായിരുന്നു വിമാനം പറക്കാന്‍ തയാറായത്. എന്നാല്‍, രാവിലെ 6.13ന് പറന്ന വിമാനം 6.25 ഓടെ തിരിച്ചിറക്കി. ഏകദേശം മൂന്ന് മണിക്കൂറിലധികം സര്‍വീസ് വൈകി. തങ്ങള്‍ യാത്രക്കാരുടെ സുരക്ഷക്കാണ് മുന്‍തൂക്കം നല്‍കുന്നത്. ഇതിന് സമഗ്രമായ പരിശോധനകള്‍ ആവശ്യമാണ്. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം വിമാനം പുറപ്പെടാന്‍ തയാറെടുക്കുകയാണ് എന്നാണ് സംഭവത്തെ കുറിച്ച് എയര്‍ ഇന്‍ഡ്യ വക്താവിന്റെ പ്രതികരണം.
Keywords: Snag delays Air India Mumbai-Calicut flight by 3 hours, Mumbai, Air India Express, Business, Passengers, Protection, National, News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.