Ball pythons | തായ് ലന്‍ഡില്‍ നിന്ന് കടത്തിയ 50 ലക്ഷം രൂപയിലധികം വിലവരുന്ന 5 പെരുമ്പാമ്പുകളുമായി ചെന്നൈ വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍

 


ബാങ്കോക്: (www.kvartha.com) തായ് ലന്‍ഡില്‍ നിന്ന് കടത്തിയ അഞ്ച് പെരുമ്പാമ്പുകളുമായി ഒരാളെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഡിന്‍ഡിഗല്‍ സ്വദേശിയായ വിവേക് എന്നയാളാണ് പാമ്പിനെ കടത്തിയതെന്ന് പരിശോധനയില്‍ തിരിച്ചറിഞ്ഞു.

പടിഞ്ഞാറന്‍, മധ്യ ആഫ്രിക എന്നിവിടങ്ങളില്‍ മാത്രം കാണപ്പെടുന്ന തരം പെരുമ്പാമ്പുകളാണ് കടത്താന്‍ ശ്രമിച്ചത്. വെള്ളിയാഴ്ചയാണ് യുവാവിനെ കസ്റ്റംസ് പിടികൂടുന്നത്. കണ്ടെത്തിയ പാമ്പുകള്‍ക്ക് 50 ലക്ഷം രൂപയിലധികം വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.

Ball pythons | തായ് ലന്‍ഡില്‍ നിന്ന് കടത്തിയ 50 ലക്ഷം രൂപയിലധികം വിലവരുന്ന 5 പെരുമ്പാമ്പുകളുമായി ചെന്നൈ വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്യൂടിയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ ലഗേജുകള്‍ പരിശോധിച്ചിരുന്നു. ഇതിനിടെയാണ് കാര്‍ടണ്‍ ബോക്‌സുകളില്‍ പായ്ക്ക് ചെയ്തനിലയില്‍ യാത്രക്കാരനില്‍ നിന്നും പെരുമ്പാമ്പുകളെ കണ്ടെത്തിയത്. ടൈംസ് ഓഫ് ഇന്‍ഡ്യയാണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.

രക്ഷപ്പെടുത്തിയ പാമ്പുകളെ അടുത്ത ദിവസം തന്നെ തായ്ലന്‍ഡിലേക്ക് കയറ്റി അയക്കുന്നതിന് മുമ്പ് ക്വാറന്റൈന്‍ ചെയ്തു. കള്ളക്കടത്തുകാരാണ് തന്നെ കബളിപ്പിച്ച് പാമ്പുകളെ കടത്താന്‍ ശ്രമിച്ചതെന്നാണ് വിവേകിന്റെ മൊഴി. ചെന്നൈയില്‍ എത്തുമ്പോള്‍ പാമ്പുകളെ ഒരാള്‍ക്ക് നല്‍കിയാല്‍ പണം നല്‍കാമെന്ന് അവര്‍ പറഞ്ഞതായും വിവേക് പറഞ്ഞു.

ഇവ ബോള്‍ പൈത്തോണ്‍സ് എന്ന വിഭാഗത്തില്‍ പെടുന്നവയാണ്. എന്തെങ്കിലും അപകടമോ ഭീഷണിയോ ഉണ്ട് എന്ന് തോന്നിയാല്‍ അത് പന്ത് പോലെ ചുരുണ്ട് പോകും എന്നതിനാലാണ് ഈ പെരുമ്പാമ്പുകള്‍ക്ക് ആ പേര് കിട്ടിയത്.

Keywords: Smuggler held with 5 ball pythons at Chennai airport, reptiles deported to Thailand after quarantine, Bangkok, News, Snake, Airport, Customs, Custody, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia