സ്മൃതി ഇറാനി എവിടെ? തങ്ങളുടെ എംപിയെ കാണാനില്ലെന്ന് പോസ്റ്ററുകള്‍, ജയിച്ചിട്ട് ആകെ വന്നത് രണ്ടു ദിവസം, അമേഠി ടൂറിസ്റ്റ് കേന്ദ്രമല്ലെന്നും മുന്നറിയിപ്പ്

 


ADVERTISEMENT

ലഖ്‌നൗ: (www.kvartha.com 02.06.2020) കേന്ദ്രമന്ത്രിയും പാര്‍ലമെന്റ് അംഗവുമായ സ്മൃതി ഇറാനിയെ കാണാനില്ലെന്ന് അമേഠി മണ്ഡലത്തില്‍ പോസ്റ്ററുകള്‍. പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം തങ്ങളുടെ എംപിയെ കാണാനില്ലെ ആകെ രണ്ടുദിവസങ്ങളിലായി വളരെക്കുറച്ച്‌ മണിക്കൂറുകള്‍ മാത്രമാണ് സ്മൃതിയെ മണ്ഡലത്തില്‍ കണ്ടതെന്നുമാണ് പോസ്റ്ററിൽ. മണ്ഡലത്തിലെ പതിമൂന്നിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.


സ്മൃതി ഇറാനി എവിടെ? തങ്ങളുടെ എംപിയെ കാണാനില്ലെന്ന് പോസ്റ്ററുകള്‍, ജയിച്ചിട്ട് ആകെ വന്നത് രണ്ടു ദിവസം, അമേഠി ടൂറിസ്റ്റ് കേന്ദ്രമല്ലെന്നും മുന്നറിയിപ്പ്

അമേഠി ടൂറിസ്റ്റ് കേന്ദ്രമല്ലെന്ന മുന്നറിയിപ്പും പോസ്റ്ററിലുണ്ട്. മറ്റു വാചകങ്ങൾ എങ്ങനെ: നിങ്ങളുടെ ട്വിറ്ററിലെ അന്താക്ഷരി മത്സരം ഞങ്ങള്‍ കണ്ടിരുന്നു. ചിലര്‍ക്ക് ഭക്ഷണവും കൊടുത്തിട്ടുണ്ട്. എന്നാല്‍ അമേഠിയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും അറിയിക്കാന്‍ നിങ്ങളെ കാത്തിരിക്കുകയാണ്. അമേഠിയിലെ ജനങ്ങളെ പരിഗണിക്കാതിരിക്കുന്നത് വഴി ഇവിടം നിങ്ങള്‍ക്കൊരു ടൂറിസ്റ്റ് കേന്ദ്രമാണെന്ന ധാരണയുണ്ടാക്കുന്നു'.

അമേഠിയിലെ ജനങ്ങൾ കോവിഡ് മഹാമാരിയുടെ ഭീതിയിൽ കഴിയുമ്പോഴും ഒന്ന് അന്വേഷിക്കാൻ പോലും എംപി ഉണ്ടായില്ലെന്നും പോസ്റ്ററിലുണ്ട്. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ മനസിലാക്കാൻ ഇതുവരെ തങ്ങളുടെ എംപിക്ക് ആയില്ലെന്നും ഒരു വിഭാഗം നാട്ടുകാർ ആരോപിക്കുന്നു. കൊറോണ പടരുമ്പോൾ എംപി ചാനലുകളിൽ അന്താക്ഷരി കളിച്ചു രസിക്കുകയാണെന്നും മണ്ഢലത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും പോസ്റ്ററിലുണ്ട്.

എന്നാൽ, ലോക്ക്ഡൗൺ ചട്ടം ലംഘിക്കുന്ന കോൺഗ്രസ് നേതാക്കളാണ് അമേഠിയിൽ കൊറോണ പരത്തിയതെന്നും നിയന്ത്രണങ്ങളും ചട്ടങ്ങളും ലംഘിക്കാൻ പാടില്ലതിനാലാണ് മണ്ഡലത്തിലേക്ക് വരാത്തതെന്നും സ്‌മൃതി ഇറാനി പ്രതികരിച്ചു. അവർ (കോൺഗ്രസ്) നേതാക്കൾ അമേഠിയെ ഇഷ്ടപ്പെടുന്നുണ്ടാവില്ല, എന്നാൽ ഞാൻ അമേഠിയെ സ്നേഹിക്കുന്നുവെന്നും ആരോപണങ്ങൾക്ക് മറുപടിയായി സ്‌മൃതി ട്വീറ്റ് ചെയ്തു. 'അമേഠി തേടുകയാണ് സ്‌മൃതിയെ' എന്ന് ഉത്തർപ്രദേശ് കോൺഗ്രസ് നേതൃത്വവും മഹിളാ കോൺഗ്രസും ട്വീറ്റ് ചെയ്തു.


സ്മൃതി ഇറാനി എവിടെ? തങ്ങളുടെ എംപിയെ കാണാനില്ലെന്ന് പോസ്റ്ററുകള്‍, ജയിച്ചിട്ട് ആകെ വന്നത് രണ്ടു ദിവസം, അമേഠി ടൂറിസ്റ്റ് കേന്ദ്രമല്ലെന്നും മുന്നറിയിപ്പ്

സ്‌മൃതി ഇറാനി എന്നയാളെ കാണാതായിട്ടുണ്ടെന്നും കണ്ടുകിട്ടുന്നവർ മണ്ഡലത്തിലെ വോട്ടർമാരെ അറിയിക്കണമെന്നും മറ്റു ചിലർ ട്രോളുകളും ഇറക്കി. പോസ്റ്ററിനു പിന്നില്‍ ആരെന്ന് വ്യക്തമല്ല. മണ്ഡലത്തിലെ പ്രധാനപ്പെട്ട 13 ബ്ലോക്കുകളിലും ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനിടെ, പോസ്റ്ററിന് പിന്നില്‍ ചിലരുടെ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തുവന്നു.

Summary: ‘Smriti Irani missing’ posters come up, people ask her ‘Is Amethi only a tour hub for you
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SN
Web Desk SN

154168 Articles

Tags

Share this story

wellfitindia