അമ്മയെ കാണാൻ യോഗ ഒഴിവാക്കിയെന്ന് മോദിയുടെ ട്വീറ്റ്; താൻ അമ്മയുടെ കൂടെയാണ് താമസിക്കുന്നതെന്ന് കെജ്രിവാളിന്റെ പരിഹാസം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡൽഹി: (www.kvartha.com 10.01.2017) ദിവസേന ചെയ്യാറുള്ള യോഗ ഒഴിവാക്കി താൻ അമ്മയെ കാണാൻ പോയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. എന്നാൽ താൻ എപ്പോഴും അമ്മയുടെ കൂടെ തന്നെയാണ് കഴിയുന്നതെന്ന് പറഞ്ഞ് മോദിക്ക് മറുപടിയെന്നോണം കെജ്റിവാളും മറുപടിയായി ട്വീറ്റ് ചെയ്തു.

 അമ്മയെ കാണാൻ യോഗ ഒഴിവാക്കിയെന്ന് മോദിയുടെ ട്വീറ്റ്; താൻ അമ്മയുടെ കൂടെയാണ് താമസിക്കുന്നതെന്ന് കെജ്രിവാളിന്റെ പരിഹാസം

രണ്ട് ദിവസത്തെ സന്ദർശനത്തിന് ഗുജറാത്തിൽ പോയപ്പോഴാണ് തന്റെ ഇളയ സഹോദരൻ പങ്കജ് മോദിയുടെ കൂടെ റൈസാൻ ഗ്രാമത്തിൽ താമസിക്കുന്ന അമ്മ ഹിറബ ( 97) യെ പ്രധാന മന്ത്രി സന്ദർശിച്ചത്. അമ്മയെ കണ്ട കാര്യം മോദി ട്വീറ്റ് ചെയ്തതോടെ വിമർശകർ ഏറ്റെടുക്കുകയായിരുന്നു.
 ഇതിനെ പരിഹസിച്ചെന്നോണം ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ  ട്വിറ്ററിലൂടെ മറുപടി നൽകി. താൻ എപ്പോഴും അമ്മയുടെ കൂടെയാണ് താമസിക്കുന്നത്.  പ്രധാന മന്ത്രി വസതി വളരെ വലുതാണ് . എത്ര പേർക്ക് വേണമെങ്കിലും അവിടെ താമസിക്കാം  അമ്മയേയും സഹോദരങ്ങളേയും കൂടെ തമസിപ്പിക്കണമെന്നാണ് ഭാരതീയ സംസ്കാരം നമ്മളെ പഠിപ്പിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അമ്മയെ ബാങ്ക് ക്യൂവിൽ നിർത്തുന്നത് ശരിയല്ലെന്നും എന്റെ അമ്മക്ക് ഒരു രാഷ്ട്രീയവുമില്ലെന്നും കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.



Summary: Skips yoga to meet mother. PM Modi tweets, My mother stays with me Kejriwal tweets against PM Modi

Keywords: National, Prime Minister, Narendra Modi, BJP, AAP, Arvind Kejriwal, Twitter, Politics, New Delhi.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia