Skin Care | ചൂട് കാലത്ത് ചർമത്തിന് വേണം പ്രത്യേക ശ്രദ്ധ; എങ്ങനെ മേനി വാടാതെ സംരക്ഷിക്കാം, വഴികൾ ഇതാ!

 

ന്യൂഡെൽഹി: (KVARTHA) ചൂടുകാലമെത്തി. ദിനം കൂടുംതോറും സൂര്യന്റെ ചൂട് വർധിച്ചു വരുന്നുണ്ട്. ചൂട് കാലം വന്നാൽ ഏറെ ടെൻഷൻ പിടിച്ച കാര്യമാണ് ചർമ സംരക്ഷണം. മുഖത്തെ സൗന്ദര്യത്തിന് വെയിൽ ചിലപ്പോൾ പണി തരാറുണ്ട്. എന്നാൽ നല്ല രീതിയിൽ നമ്മള്‍ കൈകാര്യം ചെയ്യുകയാണെങ്കിൽ ചർമത്തെ കാക്കാനാവും. ചർമം വരണ്ടുണങ്ങലും കരുവാളിപ്പും സൂര്യതാപമേറ്റാൽ സംഭവിക്കുന്ന കാര്യങ്ങളാണ്. ചൂട് കാലത്ത് ചർമത്തെ എങ്ങനെ സംരക്ഷിക്കാമെന്നറിയാം.
  
Skin Care | ചൂട് കാലത്ത് ചർമത്തിന് വേണം പ്രത്യേക ശ്രദ്ധ; എങ്ങനെ മേനി വാടാതെ സംരക്ഷിക്കാം, വഴികൾ ഇതാ!


ഭക്ഷണത്തിൽ നിന്ന് തുടങ്ങാം

ആരോഗ്യകരമായ ഭക്ഷണ രീതിയാണ് ആദ്യത്തെ ചർമ സംരക്ഷണ നടപടി. ശരീരത്തിന് ആവശ്യമായ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. ഇത്തരം പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാൻ ശ്രമിക്കുക. സൂര്യ താപം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളിൽ നിന്ന് തടയാൻ ഇത് സഹായിക്കും.

നന്നായി വെള്ളം കുടിക്കുക. ശരീരത്തിലെ ജലാംശം നല്ല രീതിയിൽ നില നിർത്തുക. ജലാംശം കൂടുതലുള്ള ആഹാര പദാർത്ഥങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ ശീലമാക്കുക. വീടിന് വെളിയിൽ പോകുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കുക കഴിവതും രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയുള്ള വെയിൽ കൊള്ളാതിരിക്കുക. അത്യാവശ്യമാണെങ്കിൽ മാത്രം പുറത്തിറങ്ങുക.

കറ്റാർ വാഴയുടെ ജെൽ മുഖത്ത് പുരട്ടുന്നത് ചൂട് കാലത്തു ചർമത്തിന് ഏറ്റവും ഗുണകരമാണ്. കക്കിരി കഷ്ണങ്ങളായി മുറിച്ചോ അല്ലെങ്കിൽ അരച്ച് പേസ്റ്റ് പോലെയാക്കിയോ മുഖത്ത് പുരട്ടാം. ചർമത്തിലെ ചുളിവുകൾക്കും ഇത് നല്ലതാണ്. മാത്രമല്ല കക്കിരി കഴിക്കുന്നതും നല്ലതാണ്. ജലാംശം നില നിർത്താൻ കക്കിരി ഒന്നാമനാണ്. ചൂട് കാലത്തു തൈര് മുഖത്ത് പുരട്ടുന്നതും ഓയിൽ സ്കിൻ അല്ലാത്തവർക്ക് പ്രയോജനമാണ്. പാൽ തിളപ്പിക്കുമ്പോൾ കിട്ടുന്ന പാല് പാട മാറ്റി വെച്ചു മുഖത്ത് പുരട്ടുന്നത് മുഖം ഡ്രൈ ആവാതിരിക്കാൻ ഗുണം ചെയ്യും.

കടല മാവ് തൈരിനൊപ്പമോ റോസ് വാട്ടറിനൊപ്പമോ കലർത്തി മുഖത്ത് പുരട്ടുന്നതും നല്ലതാണ്. ഇത്തരം പ്രകൃതി ദത്തമായ വീട്ടിൽ നമുക്ക് ചെയ്യാവുന്ന നുറുങ്ങുകള്‍ കൊണ്ടും സൺസ്‌ക്രീൻ, മോയിചറൈസിംഗ് ക്രീം പോലുള്ളവ ഉപയോഗിച്ചും ചൂട് കാലത്തു ചർമത്തെ സംരക്ഷിക്കാൻ മുൻകയ്യെടുക്കുക. മുഖത്തെ പാടുകൾ, നിറ വ്യത്യാസം, ചർമം വരണ്ടുണങ്ങല്‍, കരുവാളിപ്പ് ഇതിനൊയൊക്കെ ചെറുക്കാനുതകുന്ന ആരോഗ്യകരമായ രീതിയിലുള്ള പ്രകൃതിദത്തമായ ഫേസ് പാക്കുകളും മറ്റും പരീക്ഷിക്കാവുന്നതാണ്. കൂടുതൽ ഉറപ്പിനോ ധൈര്യത്തിനോ വേണമെങ്കിൽ ഒരുചർമ സൗന്ദര്യ വിധഗ്ധരുടെ അഭിപ്രായം തേടുന്നതും നല്ലതാണ്.

Keywords: News, Top-Headlines, News-Malayalam-News, National, National-News ദേശീയ-വാർത്തകൾ, Health, Health-News, Lifestyle, Lifestyle-News, Skin Care Tips for Summer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia