കൊറോണക്കാലത്തും കണ്ണില്ലാത്ത ക്രൂരത, ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം കണ്ണ് ചൂഴ്‌ന്നെടുത്തു
Apr 23, 2020, 17:44 IST
ഭോപ്പാല്‍: (www.kvartha.com 23.04.2020) കൊറോണക്കാലത്തും പെണ്കുട്ടികൾക്കെതിരെ കണ്ണില്ലാത്ത ക്രൂരത തുടരുന്നു. ഏറ്റവുമൊടുവിൽ മധ്യപ്രദേശില്‍ ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം കണ്ണ് ചൂഴ്‌ന്നെടുത്തു, മധ്യപ്രദേശിലെ ധമോയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ ജബല്‍പുരിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച വൈകിട്ട് വീടിനു സമീപം കൂട്ടുകാരുമായി കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ നാടൊട്ടുക്കും തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ വ്യാഴാഴ്ച രാവിലെയാണ് അതിക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കണ്ണ് ചൂഴ്‌ന്നെടുത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ നില അതീവ ഗുരുതതരമാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Summary: Six Year old girl Molested in Madhya Pradesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.