Boy found dead | യുവാവ് 6 വയസ്സുള്ള മകനെ കുളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്ന് പരാതി
May 28, 2022, 16:51 IST
ബറൂയ്പൂര്‍: (www.kvartha.com) യുവാവ് ആറു ആറുവയസ്സുള്ള മകനെ കുളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്ന് പരാതി. പശ്ചിമ ബംഗാളിലെ സൗത് 24 പര്‍ഗാനാസ് ജില്ലയിലെ ഗോസബയിലെ പതന്ഖലി ദ്വീപില്‍ വെള്ളിയാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
രാവിലെ മകനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. പിന്നീട് കുളത്തിനരികില്‍ നിന്നും മൃതദേഹം കണ്ടെത്തി. കാണാതായ മകനെ കണ്ടെത്താന്‍ മടിച്ച പിതാവിനോട് മകനെ കുറിച്ച് ചോദിച്ചപ്പോള്‍ എങ്ങും തൊടാത്ത മറുപടിയായിരുന്നു നല്‍കിയിരുന്നത്. പിന്നീട് ഇയാളെയും കാണാതായി.
തുടര്‍ന്ന് ശനിയാഴ്ച പുലര്‍ചെ ഭാംഗോറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മകനെ താന്‍ കൊലപ്പെടുത്തിയെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു.
യുവാവ് ഭാര്യയ്ക്കൊപ്പമായിരുന്നില്ല താമസിച്ചിരുന്നത്. ഭര്‍ത്താവുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് ഭാര്യ അകന്ന് താമസിക്കുകയാണ്. യുവാവ് മകനൊപ്പമായിരുന്നു താമസിച്ചിരുന്നത്.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടക്കുകയാണ്.
Keywords: Six-year-old boy found dead in pond, West Bengal, News, Local News, Police, Arrested, National, Killed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.