Arrested | എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ സഹയാത്രികയായ വയോധികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം; ആറാഴ്ചയ്ക്ക് ശേഷം ശങ്കര്‍ മിശ്ര ബെംഗ്‌ളൂറില്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ബെംഗ്‌ളൂറു: (www.kvartha.com) എയര്‍ ഇന്‍ഡ്യ വിമാനത്തിലെ യാത്രയ്ക്കിടെ മദ്യലഹരിയില്‍ 70 കാരിയായ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച മുംബൈ സ്വദേശി ശങ്കര്‍ മിശ്ര (34) ആറാഴ്ചയ്ക്ക് ശേഷം അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി ബെംഗ്‌ളൂറില്‍നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ പൊലീസ് ഡെല്‍ഹിയിലേക്ക് കൊണ്ടുവന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി, ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു. 
Aster mims 04/11/2022

കേസെടുത്തത് മുതല്‍ ശങ്കര്‍ മിശ്ര ഒളിവിലായിരുന്നു. ഇയാളെ പിടികൂടുന്നതിനായി പൊലീസ് ലുക്ഔട് നോടീസും എയര്‍പോര്‍ട് അലേര്‍ടും പുറപ്പെടുവിച്ചിരുന്നു. രാജ്യം വിടുന്നത് തടയാന്‍ തിരച്ചില്‍ നോടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ഇയാള്‍ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താന്‍ സമൂഹമാധ്യമ അകൗണ്ടുകള്‍ ഉപയോഗിച്ചു. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡും ഉപയോഗിച്ചതായി കണ്ടെത്തി. ഇതാണ് പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. ഇയാള്‍ ബെംഗ്‌ളൂറിലാണെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ഡെല്‍ഹി പൊലീസ് അവിടെ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. 

നവംബര്‍ 26 ന് ന്യൂയോര്‍ക്-ഡെല്‍ഹി എയര്‍ ഇന്‍ഡ്യ വിമാനത്തിലാണ് മദ്യലഹരിയിലായിരുന്ന ശങ്കര്‍ മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ 70 വയസുള്ള സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചത്. പിന്നാലെ അറസ്റ്റ് ഒഴിവാക്കാന്‍ പ്രതി മാപ്പപേക്ഷിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. സംഭവത്തെ തുടര്‍ന്ന്, യുഎസ് ആസ്ഥാനമായുള്ള വെല്‍സ് ഫാര്‍ഗോ എന്ന ബഹുരാഷ്ട്ര ധനകാര്യ കംപനിയുടെ ഇന്‍ഡ്യ ചാപ്റ്റര്‍ വൈസ് പ്രസിഡന്റായിരുന്ന ഇയാളെ, കംപനിയില്‍നിന്ന് പുറത്താക്കി.

Arrested | എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ സഹയാത്രികയായ വയോധികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം; ആറാഴ്ചയ്ക്ക് ശേഷം ശങ്കര്‍ മിശ്ര ബെംഗ്‌ളൂറില്‍ അറസ്റ്റില്‍


ശങ്കര്‍ മിശ്രയ്‌ക്കെതിരായ ആരോപണങ്ങള്‍ ഗുരുതരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്ന് കംപനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വെല്‍സ് ഫാര്‍ഗോ ജീവനക്കാര്‍ പ്രൊഫഷണലും വ്യക്തിപരവുമായി നിലവാരം പുലര്‍ത്തുന്നനവരാണ്. മിശ്രക്കെതിരെയുള്ള ആരോപണങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഇയാളെ വെല്‍സ് ഫാര്‍ഗോയില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുന്നതായും കംപനി വ്യക്തമാക്കി. 

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരികന്‍ മള്‍ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ വെല്‍സ് ഫാര്‍ഗോയുടെ ഇന്‍ഡ്യന്‍ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കര്‍ മിശ്ര. പരാതിക്ക് പിന്നാലെ, എയര്‍ ഇന്‍ഡ്യ ശങ്കര്‍ മിശ്രയെ വിമാനയാത്രയില്‍ നിന്ന് 30 ദിവസത്തേക്ക് വിലക്കി. സംഭവം കൈകാര്യം ചെയ്ത ജീവനക്കാരോട് വിശദീകരണം തേടുകയും അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോഗിക്കുകയും ചെയ്തു. 

വിമാനത്തില്‍വച്ച് മോശമായോ അനുചിതമായോ പെരുമാറുന്ന യാത്രക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ എയര്‍ലൈന്‍ ജീവനക്കാര്‍ പരാജയപ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഏവിയേഷന്‍ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മുന്നറിയിപ്പ് നല്‍കി. വിമാനത്തില്‍ എന്തെങ്കിലും അനുചിതമായ പെരുമാറ്റം ഉണ്ടായാല്‍ എത്രയും വേഗം അധികാരികളെ അറിയിക്കണമെന്ന് എയര്‍ ഇന്‍ഡ്യ സിഇഒ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.

Keywords:  News,National,India,Bangalore,Business Man,Arrested,Abuse,Assault,Flight,Travel, Top-Headlines,Trending, Six Weeks Later, Mumbai Man Arrested For Peeing On Woman On Plane
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia