Arrested | 200 കോടിയുടെ ലഹരി മരുന്നുമായി 6 പാക് പൗരന്മാര്‍ ഗുജറാത് തീരത്ത് പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഗാന്ധിനഗര്‍: (www.kvartha.com) 200 കോടിയുടെ ലഹരി മരുന്നുമായി ആറ് പാക് പൗരന്മാര്‍ ഗുജറാത് തീരത്ത് അറസ്റ്റിലായതായി ഉദ്യോഗസ്ഥര്‍. ജഖാവ് തീരത്ത് നിന്ന് 33 നോടികല്‍ മൈല്‍ അകലെ വച്ചാണ് പാകിസ്താന്‍ ബോട് പിടികൂടിയത്. കോസ്റ്റ് ഗാര്‍ഡും ഭീകരവിരുദ്ധസേനയും സംയുക്തമായാണ് ലഹരിമരുന്നുമായെത്തിയ പാക് പൗരന്‍മാരുടെ ബോട് പിടികൂടിയത്.
Aster mims 04/11/2022

Arrested | 200 കോടിയുടെ ലഹരി മരുന്നുമായി 6 പാക് പൗരന്മാര്‍ ഗുജറാത് തീരത്ത് പിടിയില്‍


ബോടില്‍ നിന്ന് 40 കിലോ ഹെറോയിനാണ് പിടിച്ചെടുത്തതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഗുജറാതില്‍ നിന്നും പഞ്ചാബിലേക്ക് റോഡ് മാര്‍ഗം മയക്കുമരുന്ന് കടത്താനായിരുന്നു പദ്ധതിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബോടില്‍ ഉണ്ടായിരുന്ന പാക് പൗരന്മാരെ ചോദ്യം ചെയ്ത് വരികയാണ്.

Keywords:  News,National,India,Gujarath,Pakistan,Arrest,Drugs,Top-Headlines, Six Pakistan nationals held with drugs worth Rs 200 crore off Gujarat coast
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script