ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരായ അതിക്രമങ്ങളെകുറിച്ച് ചര്‍ച്ച വേണമെന്ന ആവശ്യം സ്പീക്കര്‍ നിഷേധിച്ചു; ലോകസഭയില്‍ പേപ്പര്‍ കീറിയെറിഞ്ഞ് ബഹളം വെച്ച ആറ് കോണ്‍ഗ്രസ് എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 24.07.2017) ലോകസഭയില്‍ കടലാസ് കീറിയെറിഞ്ഞ് ബഹളം വെച്ച ആറ് കോണ്‍ഗ്രസ് എം പിമാരെ സസ്‌പെന്‍ഡ് ചെയ്തു. കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍, ഗൗരവ് ഗോഗോയ്, ആദിര്‍ രാജന്‍ ചൗധരി, രഞ്ജിത് രഞ്ജന്‍, സുഷ്മിത ദേവ് എന്നിവരെയാണ് സ്പീക്കര്‍ അഞ്ച് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരായ അതിക്രമങ്ങളെകുറിച്ച് ചര്‍ച്ച വേണമെന്ന ആവശ്യം സ്പീക്കര്‍ നിഷേധിച്ചു; ലോകസഭയില്‍ പേപ്പര്‍ കീറിയെറിഞ്ഞ് ബഹളം വെച്ച ആറ് കോണ്‍ഗ്രസ് എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

സഭയുടെ അന്തസിന് ചേര്‍ന്ന പ്രവൃത്തിയല്ല ഇതെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരായ അതിക്രമങ്ങളെകുറിച്ച് ചര്‍ച്ച വേണമെന്ന അടിയന്തര പ്രമേയത്തിനു സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് എം പിമാര്‍ ബഹളം വെച്ചത്. തുടര്‍ന്ന് കടലാസ് കീറിയെറിയുകയായിരുന്നു.

എന്നാല്‍ ചോദ്യോത്തരവേളയ്ക്കു ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്നു സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം സഭയില്‍ ബഹളം വയ്ക്കുകയായിരുന്നു. പ്രതിഷേധങ്ങള്‍ ശക്തമായതോടെ സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. അതേസമയം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പോലെയുള്ള ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുമതി നിഷേധിച്ചതോടെ സ്വാഭാവിക പ്രതിഷേധം മാത്രമാണ് സഭയിലുണ്ടായതെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം പിമാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: On Monday, six Congress party members were suspended for five sittings by the Lok Sabha speaker Sumitra Mahajan, who found their conduct inside the House inappropriate.

Keywords: India, National, Congress, MPs, Lok Sabha, Suspension, Politics, Dalit, Muslim, Attack, Beef, News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia