Accidental Death | ആന്ധ്രയിലെ ചിറ്റൂരില്‍ വിവാഹസംഘം സഞ്ചരിച്ച ട്രാക്ടര്‍ കുഴിയിലേക്ക് മറിഞ്ഞ് അപകടം; 6 മരണം; 22 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT


അമരാവതി: (www.kvartha.com) ആന്ധ്രയില്‍ വിവാഹസംഘം സഞ്ചരിച്ച ട്രാക്ടര്‍ കുഴിയിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ട്രാക്ടര്‍ ഡ്രൈവറും രണ്ട് സ്ത്രീകളും കുട്ടികളും ഉള്‍പെടുന്നു. സുരേന്ദര്‍ റെഡ്ഡി (52), വസന്തമ്മ (50), റെഡ്ഡമ്മ (31), തേജ (25), വിനിഷ (3), ദേശിക (2) എന്നിവരാണ് മരിച്ചത്.  
Aster_MIMS

ബുധനാഴ്ച രാത്രി ചിറ്റൂര്‍ ജില്ലയിലെ പുത്തലപ്പാട്ട് മണ്ഡലത്തിലെ ലക്ഷ്മയ്യ ഊരു ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. പരുക്കേറ്റവരെ ചിറ്റൂര്‍, തിരുപ്പതി, വെല്ലൂര്‍ ആശുപത്രികളിലേക്ക് മാറ്റി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 

Accidental Death | ആന്ധ്രയിലെ ചിറ്റൂരില്‍ വിവാഹസംഘം സഞ്ചരിച്ച ട്രാക്ടര്‍ കുഴിയിലേക്ക് മറിഞ്ഞ് അപകടം; 6 മരണം; 22 പേര്‍ക്ക് പരുക്ക്


വ്യാഴാഴ്ച രാവിലെ നിശ്ചയിച്ചിരുന്ന വിവാഹത്തിനായി വരനുമായുള്ള വിവാഹ സംഘം ഐരാല മണ്ഡലിലെ ബലിജപ്പള്ളി ഗ്രാമത്തില്‍ നിന്ന് യാത്ര തിരിച്ചതായിരുന്നു. അപകടത്തില്‍ പരുക്കേറ്റ വരന്‍ ഹേമന്ത് കുമാറും ജെട്ടിപ്പള്ളി ഗ്രാമത്തിലെ വധു ഭുവനേശ്വരിയുമായുള്ള വിവാഹമാണ് നടക്കാനിരുന്നത്. അമിത വേഗത കാരണം ട്രാക്ടറിന് നിയന്ത്രണം നഷ്ടപ്പെട്ടതായി രക്ഷപ്പെട്ടവര്‍ പൊലീസിനോട് പറഞ്ഞു. 

ചിറ്റൂര്‍ ജില്ലാ കലക്ടറും പൊലീസ് സൂപ്രണ്ടും ചിറ്റൂരിലെ ആശുപത്രി സന്ദര്‍ശിച്ച് പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

Keywords:  News,National,India,Accident,Andhra Pradesh,Accidental Death,Local-News,Police,Treatment,Injured,hospital,Health,Health & Fitness, Six of marriage party died in Andhra road accident
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia