Found Dead | ദുരൂഹത: 4 കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേര്‍ മരിച്ച നിലയില്‍; അന്വേഷണം
Nov 21, 2022, 16:53 IST
ഉദയ്പൂര്‍: (www.kvartha.com) നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്താനിലെ ഉദയ്പൂരില്‍ ഗോഗുണ്ട നഗരത്തിലാണ് പ്രദേശവാസികളെ ഞെട്ടിപ്പിച്ച സംഭവം. പ്രകാശ് ഗമേതി, ഭാര്യ ദുര്‍ഗ ഗമേതി, പ്രായപൂര്‍ത്തിയാകാത്ത ഇവരുടെ നാല് കുട്ടികള്‍ എന്നിവരാണ് മരിച്ചത്.
അസ്വാഭാവിക സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: രണ്ട് സഹോദരന്മാരുടെ അടുത്താണ് പ്രകാശിന്റെ താമസം. വീട്ടുകാര്‍ ഗേറ്റ് തുറക്കാത്തതിനെ തുടര്‍ന്ന് പ്രകാശിന്റെ സഹോദരന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട്ടിലെ മുറിയില്‍ നിന്നാണ് ദമ്പതികളുടെയും നാല് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
സ്ത്രീയെയും കുട്ടികളില്‍ ഒരാളെയും ശരീരത്തില്‍ പരുക്കുകളോടെ തറയില്‍ കിടക്കുന്നതായും ബാക്കിയുള്ളവരെ സീലിംഗില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ഉദയ്പൂര്‍ റൂറല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: News,National,India,Rajasthan,Found Dead,Death,Police,Local-News, Six Of Family, Including 4 Kids, Found Dead In Rajasthan: Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.