അസമില്‍ കനത്ത വെള്ളപ്പൊക്കം: 15 ലക്ഷം പേര്‍ ദുരിതത്തില്‍

 


ADVERTISEMENT

അസമില്‍ കനത്ത വെള്ളപ്പൊക്കം: 15 ലക്ഷം പേര്‍ ദുരിതത്തില്‍
ഗുവാഹത്തി: ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ അസമില്‍ വെള്ളപ്പൊക്കം രൂക്ഷമായി. ഏതാണ്ട് 15 ലക്ഷത്തിലേറെ ജനങ്ങള്‍ വെള്ളപ്പൊക്ക കെടുതി അനുഭവിക്കുന്നതായാണ് റിപോര്‍ട്ട്. 16 ജില്ലകളിലായി 1972 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ഇതിനിടെ മജൂലിയിലെ ജയിലില്‍ വെള്ളം കയറിയതിനാല്‍ 41 തടവുകാരെ ജില്ലയിലെ ജോര്‍ഹാത് സെണ്ട്രല്‍ ജയിലിലേയ്ക്ക് മാറ്റി.

ക്ഷേത്രങ്ങളും സ്‌കൂളുകളും വെള്ളത്തിലായി. മജൂലിയിലെ 40ഓളം സ്‌കൂളുകളില്‍ വെള്ളം കയറി. 166 ദുരിതാശ്വാസ ക്യാമ്പുകളിലായി 2.30 ലക്ഷം ജനങ്ങള്‍ പാര്‍ക്കുന്നുണ്ട്. ബസ്‌ക്ക, ബാര്‍പേട്ട, ദാറംഗ്, ദേമാജി, ദിബ്രുഗാര്‍ഹ്, ഗോലാഗാട്ട്, ജോര്‍ഹാട്ട്, കാമ്രൂപ് റൂറല്‍, കാമ്രൂപ് മെട്രോ, മോറിഗാവൂണ്‍, നാഗാവൂണ്‍, നല്‍ബാരി, ശിവസാഗര്‍, സോണിത്പൂര്‍, തിന്‍സുകിയ എന്നീ ജില്ലകളേയാണ് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

SUMMERY: Guwahati: The flood situation in Assam worsened today with the water level of the Brahmaputra and its tributaries continuing to rise, leaving 15 lakh people affected and 1,972 villages in 16 districts submerged.

Keywords: National, Flood, Brahmaputra river, Assam, Districts
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia