Sitaram Yechury | 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദേശീയതലത്തില്‍ വിശാല സഖ്യമില്ലെന്ന് സീതാറാം യചൂരി
Mar 27, 2023, 17:28 IST
ന്യൂഡെല്‍ഹി: (www.kvartha.com) 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ വിശാല സഖ്യമില്ലെന്ന് സിപിഎം ജെനറല്‍ സെക്രടറി സീതാറാം യചൂരി. സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാകും സഖ്യങ്ങളെന്നും യെചൂരി പറഞ്ഞു.
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാകും മത്സരം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ രൂപപ്പെട്ട പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു യചൂരി.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെ അപലപിക്കുന്നുവെന്ന് പറഞ്ഞ യെചൂരി അദാനി വിഷയത്തില്‍ ഉടന്‍ ജെപിസി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. അന്വേഷണം പ്രഖ്യാപിക്കാന്‍ വൈകുന്നത് സര്‍കാരിന് എന്തോ മറയ്ക്കാന്‍ ഉള്ളതിന്റെ സൂചനയാണെന്നും അദ്ദേഹം ആരോപിച്ചു.

ആന്ധ്രാ പ്രദേശില്‍ സിപിഎമില്‍ ഉള്‍പാര്‍ടി പ്രശ്‌നങ്ങളുണ്ടെന്നും പ്രശ്‌നം പരിഹരിക്കാന്‍ പിബി നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്നും ബി വി രാഘവുലു പൊളിറ്റ് ബ്യൂറോയില്‍ തുടരുമെന്നും യചൂരി പറഞ്ഞു.
Keywords: Sitaram Yechury on Alliance in 2024 Lok Sabha Election, New Delhi, News, Politics, Lok Sabha, Election, Sitharam Yechoori, National.
Keywords: Sitaram Yechury on Alliance in 2024 Lok Sabha Election, New Delhi, News, Politics, Lok Sabha, Election, Sitharam Yechoori, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.