സിനോ-ഇന്ത്യ അതിര്‍ത്തി തർക്കം; 1962 ലെ ഇന്ത്യയെക്കാൾ കൂടുതൽ നഷ്ടം 2017 ലെ ഇന്ത്യ സഹിക്കേണ്ടി വരുമെന്ന് ഗ്ലോബൽ ടൈംസ് എഡിറ്റോറിയൽ
Jul 6, 2017, 19:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെയ്ജിങ്: (www.kvartha.com 06.07.2017) ഡോങ്‌ലാങ് മേഖലയിലെ സിനോ-ഇന്ത്യ അതിര്‍ത്തി തര്‍ക്കത്തില്‍ നിന്ന് ഇന്ത്യ പിന്നോക്കം പോയില്ലെങ്കില്‍ 1962 ലെ അതിർത്തി തർക്കത്തെക്കാൾ വലിയ തർക്കം ഇന്ത്യ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ചൈന. മാത്രമല്ല സ്വതന്ത്ര രാജ്യമാവാനുള്ള സിക്കിമിന്റെ താത്പര്യങ്ങളെ തങ്ങള്‍ പിന്തുണക്കുമെന്നും ചൈനയുടെ ഭീഷണി. ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിലെ എഡിറ്റോറിയലിലാണ് ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്. എന്നാൽ ഇന്ത്യൻ പ്രതിരോധ മന്ത്രി അരുൺ ജെയ്‌റ്റിലി ഇതിനെതിരെ ആഞ്ഞടിച്ചു. 1962 ലെ ഇന്ത്യയല്ല 2017 ലെ ഇന്ത്യ എന്ന് അദ്ദേഹം പറഞ്ഞു.
സിക്കിം മേഖലയില്‍ ചൈന നിര്‍മിക്കുന്ന റോഡിനെതിരെ ഇന്ത്യ രണ്ട് മാസമായി നടത്തുന്ന പ്രതിരോധമാണ് ചൈനയെ പ്രകോപിപ്പിക്കുന്നത്. 'ചൈനീസ് ജനങ്ങൾ ഇന്ത്യയുടെ പ്രകോപനത്താൽ രോഷാകുലരാണ്. ചൈനയുടെ പ്രദേശങ്ങളിൽ നിന്നും ഇന്ത്യൻ പട്ടാളക്കാരെ പുറത്താക്കാൻ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി ശക്തമാണ്. ഡോങ്ലാങ് മേഖലയിൽ നിന്നും ഇന്ത്യൻ സൈന്യം പിൻവാങ്ങുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യൻ പട്ടാളക്കാർക്ക് തങ്ങളുടെ പ്രദേശം അന്തസോടെ കൈമാറ്റം ചെയ്യുന്നതായിരിക്കും നല്ലത് അല്ലെങ്കിൽ ചൈനീസ് സൈന്യം തങ്ങളുടെ പ്രദേശത്ത് നിന്നും അവരെ പുറത്താക്കേണ്ടി വരും' ഗ്ലോബൽ ടൈംസ് വ്യക്തമാക്കുന്നു.
പ്രശ്നം കൈകാര്യം ചെയ്യുന്നതിന് നയതന്ത്ര, സൈനിക അധികാരികൾക്ക് പൂർണ അധികാരം നൽകേണ്ടി വരും. ജെയ്‌റ്റിലി പറഞ്ഞത് ശരിയാണ് 1962 ലെ ഇന്ത്യ അല്ല 2017ലെ ഇന്ത്യ. സൈനിക സംഘർഷങ്ങളുണ്ടെങ്കിൽ 1962 ൽ ഇന്ത്യയെക്കാൾ കൂടുതൽ നഷ്ടം ഇപ്പോൾ സഹിക്കേണ്ടി വരുമെന്നും ഗ്ലോബൽ ടൈംസിന്റെ എഡിറ്റോറിയലിൽ കൂട്ടിച്ചേർക്കുന്നു.
Summary: The face-off between Chinese and Indian troops in the Sikkim section of the Sino-Indian border seems to be escalating. The Indian military was quoted by Indian media as saying that more troops have been deployed there in a non-combative mode. The editorial reveals that; If New Delhi believes that its military might can be used as leverage in the Donglang area, and it's ready for a two-and-a-half front war, we have to tell India that the Chinese look down on their military power. Jaitley is right that the India of 2017 is different from that of 1962 - India will suffer greater losses than in 1962 if it incites military conflicts.
Keywords: National, India, China, Boarder, State, Beijing, Army, Media, New Delhi, attack, Dispute, News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.