Airport | വിമാനം 5 മണിക്കൂർ മുമ്പേ പുറപ്പെട്ടു; ഇതൊന്നുമറിയാതെ 30 യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി!
Jan 19, 2023, 11:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) നിശ്ചിത സമയത്തിന് മണിക്കൂറുകൾക്ക് മുമ്പ് വിമാനം പറന്നുയർന്നത് അറിയാതെ യാത്രക്കാർ അമൃത്സർ വിമാനത്താവളത്തിൽ വിമാനത്തിനായി കാത്തുനിന്നു. അമൃത് സറിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള സ്കൂട്ട് എയർലൈൻ വിമാനമാണ് ഷെഡ്യൂളിന് മണിക്കൂറുകൾക്ക് മുമ്പ് പുറപ്പെട്ടത്.
വിമാനം രാത്രി 7.55 നാണ് പുറപ്പെടേണ്ടിയിരുന്നെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നിന് തന്നെ പുറപ്പെടുകയായിരുന്നു. അതേസമയം, ഇ-മെയിൽ വഴി യാത്രാസമയത്തിലെ മാറ്റം യാത്രക്കാരെ അറിയിച്ചിരുന്നതായി കമ്പനി അധികൃതർ അറിയിച്ചു. ഇ-മെയിൽ പരിശോധിച്ച ശേഷം നേരത്തെ തന്നെ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുമായാണ് വിമാനം പറന്നത്.
ഇതൊന്നുമറിയാതെ വിമാനത്താവളത്തിൽ എത്തിയവരാണ് കുടുങ്ങിയത്. ഇതോടെ വിമാനത്താവളത്തിൽ സംഘർഷാവസ്ഥയുണ്ടായി. മറ്റു പല യാത്രക്കാർക്കും പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ, 30 പേരടങ്ങുന്ന സംഘത്തിന് ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവൽ ഏജന്റ് സിംഗപ്പൂരിലേക്കുള്ള വിമാന സമയം മാറ്റിയ വിവരം യാത്രക്കാരെ അറിയിച്ചില്ലെന്ന് അമൃത്സർ എയർപോർട്ട് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡിജിസിഎ ഇക്കാര്യം പരിശോധിച്ചുവരികയാണ്.
ഈ മാസം ആദ്യം ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ടിൽ സമാനമായ സംഭവം നടന്നിരുന്നു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗോഫസ്റ്റ് വിമാനം സമയത്തിന് മുമ്പേ പുറപ്പെട്ടതായാണ് വിവരം. ഇതുമൂലം 50ലധികം യാത്രക്കാർക്ക് യാത്ര നടത്താനാകാത്ത സ്ഥിതിയായി.
Keywords: News,National,India,New Delhi,Airport,Flight,Passengers,Travel,Top-Headlines,Ticket, Singapore-Bound Scoot Airlines Takes Off 5 Hours Early, Leaves Behind 30 Passengers At Amritsar Airport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

