സില്‍വര്‍ ലൈന്‍ വേഗ റെയില്‍ പദ്ധതി; യുഡിഎഫ് എംപിമാര്‍ക്ക് മാത്രം യോഗം; അതൃപ്തി അറിയിച്ച് എല്‍ഡിഎഫ് എംപിമാര്‍; യോഗം മാറ്റിവച്ച് മന്ത്രി
Dec 16, 2021, 08:48 IST
ന്യൂഡെല്‍ഹി: (www.kvartha.com 16.12.2021) സില്‍വര്‍ ലൈന്‍ വേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരെ മാത്രം പങ്കെടുപ്പിച്ചുള്ള യോഗത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ അതൃപ്തി അറിയിച്ച് എല്‍ഡിഎഫ് എംപിമാര്‍. ഇതെത്തുടര്‍ന്ന് മന്ത്രി യോഗം മാറ്റിവച്ചു. പുതിയ യോഗത്തില്‍ ഇരുകൂട്ടരെയും പങ്കെടുപ്പിച്ച് പ്രശ്‌നങ്ങള്‍ കേള്‍ക്കാമെന്നും മന്ത്രി ഉറപ്പു നല്‍കിയെന്ന് എല്‍ഡിഎഫ് എംപിമാര്‍ അറിയിച്ചു.
പദ്ധതിക്ക് പിന്നില്‍ കേരള സര്‍കാരിനു ദുരുദ്ദേശ്യമുണ്ടെന്നും സാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്നും വ്യക്തമാക്കി യുഡിഎഫ് എംപിമാര്‍ ഒപ്പിട്ട നിവേദനം കൊടിക്കുന്നില്‍ സുരേഷ് കേന്ദ്രമന്ത്രിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് എംപിമാര്‍ക്കു പറയാനുള്ളതു കേള്‍ക്കാനാണ് മന്ത്രി യോഗം വിളിച്ചത്. പിന്നാലെ എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ മന്ത്രിയെ ബന്ധപ്പെട്ട് ചര്‍ചയ്ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
യോഗം നിശ്ചയിച്ച സമയത്ത് ഇവരും എ എം ആരിഫ്, എം വി ശ്രേയാംസ്‌കുമാര്‍ എന്നിവരും മന്ത്രിയുടെ ഓഫിസിലെത്തുകയും ചെയ്തു. ഇതോടെ കേന്ദ്ര മന്ത്രിസഭാ യോഗം നടക്കുന്നതിനാല്‍ അസൗകര്യം ചൂണ്ടിക്കാട്ടി മന്ത്രി യോഗം മാറ്റിവച്ചു.
യോഗം നിശ്ചയിച്ച സമയത്ത് ഇവരും എ എം ആരിഫ്, എം വി ശ്രേയാംസ്‌കുമാര്‍ എന്നിവരും മന്ത്രിയുടെ ഓഫിസിലെത്തുകയും ചെയ്തു. ഇതോടെ കേന്ദ്ര മന്ത്രിസഭാ യോഗം നടക്കുന്നതിനാല്‍ അസൗകര്യം ചൂണ്ടിക്കാട്ടി മന്ത്രി യോഗം മാറ്റിവച്ചു.
Keywords: Silver Line Speed Rail Project; Meeting for UDF MPs only; LDF MPs express dissatisfaction; Meeting was adjourned by the Minister, New Delhi, News, Railway, Meeting, Minister, LDF, UDF, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.