Sikkim Flood | സിക്കിം മിന്നല്‍ പ്രളയത്തില്‍ കാണാതായ 142 പേരില്‍ 62 പേരെ ജീവനോടെ കണ്ടെത്തി; മരണസംഖ്യ ഉയരുന്നു, 29 മൃതദേഹം കൂടി കണ്ടെടുത്തു; തിരച്ചില്‍ തുടരുന്നെന്ന് സൈന്യം, രക്ഷാദൗത്യം ദുര്‍ഘടമാക്കി മഴ
Oct 8, 2023, 10:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) സിക്കിം മിന്നല്‍ പ്രളയത്തില്‍ കാണാതായ 142 പേരില്‍ 62 പേരെ ജീവനോടെ കണ്ടെത്തിയതായി അധികൃതര്‍. സിക്കിം പ്രളയത്തില്‍ മരണസംഖ്യ ഉയരുകയാണ്. 29 മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണം 73 ആയി. മരിച്ചവരില്‍ 7 പേര് സൈനികരാണ്.
അതേസമയം, ഇപ്പോഴും തിരച്ചില്‍ തുടരുന്നെന്ന് സൈന്യം അറിയിച്ചു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുവെന്നും അധികൃതര്‍ ആവര്‍ത്തിച്ചു. ഇപ്പോള്‍ പലയിടത്തായി 81 പേരെ കണ്ടെത്താനുണ്ടെന്ന് സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എസ്എസ്ഡിഎംഎ) ഏറ്റവും പുതിയ ബുളറ്റിനില്‍ പറഞ്ഞു.
ബംഗാള്‍ അതിര്‍ത്തി മേഖലയില്‍ ടീസ്ത നദിക്കരയില്‍നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. മൂന്ന് ദിവസത്തിനിടെ നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 1173 വീടുകളാണ് സംസ്ഥാനത്ത് തകര്‍ന്നത്.
പല മേഖലയിലും ശക്തമായ മഴ തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി. ആളുകള്‍ കുടുങ്ങികിടക്കുന്ന മേഖലയിലേക്ക് എന്‍ഡിആര്‍എഫിനും സൈന്യത്തിനും ഹെലികോപ്റ്ററില്‍ ഇറങ്ങാനായില്ല. കാണാതായ സൈനികരെയും ചുങ്താങ്ങിലെ തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നവരെയും രക്ഷിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
ചുങ്താങ് അണക്കെട്ട് തകര്‍ന്നതാണ് നാശനഷ്ടങ്ങള്‍ കൂട്ടിയത്. ചുങ്താങിലെ തുരങ്കത്തില്‍ കുടുങ്ങിയ 14 പേരെ രക്ഷപെടുത്താനുള്ള ശ്രമവും തുടരുന്നു. ചുങ്താങ് അണക്കെട്ട് തകര്‍ന്നതില്‍ സിക്കിം മുഖ്യമന്ത്രി പ്രേം സിംങ് തമാങ് അന്വേഷണം പ്രഖ്യാപിച്ചു. പ്രളയക്കെടുതിയില്‍നിന്നും കരകയറാനാകാതെ ദുരിതത്തിലാണ് സിക്കിം. നാഗാ ഗ്രാമത്തിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി പ്രേം സിംങ് തമാങ് നടപടികള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്കി.
മുന്‍ സര്‍കാര്‍ അണക്കെട്ട് നിര്‍മാണത്തില്‍ ഗുണനിലവാരം ഉറപ്പാക്കിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കുമെന്നും ഇതിനായി കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുന്ന അഞ്ച് ദിവസങ്ങളില്‍ സിക്കിമില്‍ പലയിടങ്ങളിലായി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്.
ബുധനാഴ്ച പുലര്‍ചെയുണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ഹിമാലയന്‍ സംസ്ഥാനത്തിലെ നാല് ജില്ലകളിലായി 41,870 പേരെയാണ് ബാധിച്ചത്. 30 മരണങ്ങളില്‍ നാല് പേര് മംഗാനിലും, ആറ് പേര് ഗാംഗ്ടോക്ക് ജില്ലയിലും, 19 പേര് പക്യോംഗിലും ഒന്ന് നാംചിയിലും നിന്നുള്ളവരാണ്. പാക്യോങ്ങില്‍ മരിച്ച 19 പേരില്‍ ഒമ്പത് സൈനികരും ഉള്‍പെടുന്നുണ്ട്.
പ്രളയത്തില്‍ ഇതുവരെ 1200 വീടുകളും 13 പാലങ്ങളും തകര്‍ന്നു. സൈനിക കേന്ദ്രത്തിന് ഒപ്പം ഒലിച്ച് പോയ ആയുധ ശേഖരങ്ങളും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മോര്‍ടാര്‍ ഷെല്‍ പൊട്ടിത്തെറിച്ച് പലയിടത്തും അപകടം ഉണ്ടാകുന്നുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.