SWISS-TOWER 24/07/2023

അഫ്ഗാനിസ്ഥാനില്‍ നിന്നും ഹിന്ദുക്കളേയും സിഖുകാരേയും എത്രയും പെട്ടെന്ന് ഒഴിപ്പിക്കണമെന്ന് കോണ്‍ഗ്രസ്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 09.08.2021) ഇന്‍ഡ്യക്കാരായ ഹിന്ദുക്കളേയും സിഖുകാരേയും എത്രയും പെട്ടെന്ന് അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജെയ് വീര്‍ ഷെര്‍ഗില്‍ രംഗത്ത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജെയ് ശങ്കറിന് നല്‍കിയ കത്തിലാണ് കോണ്‍ഗ്രസ് വക്താവ് കൂടിയായ ജെയ് വീര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. തന്റെ സ്വന്തം ജനങ്ങളോടുള്ള സ്‌നേഹമാണ് തന്നെ കൊണ്ട് ഇത്തരമൊരു കത്തിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Aster mims 04/11/2022

അഫ്ഗാനിസ്ഥാനില്‍ നിന്നും ഹിന്ദുക്കളേയും സിഖുകാരേയും എത്രയും പെട്ടെന്ന് ഒഴിപ്പിക്കണമെന്ന് കോണ്‍ഗ്രസ്

യുദ്ധ ബാധിതരായ ഇന്‍ഡ്യന്‍ വംശജര്‍ക്ക് സാമ്പത്തിക സുരക്ഷയും നല്‍കണമെന്നും ജെയ് വീര്‍ കത്തിലൂടെ ആവശ്യപ്പെട്ടു. ഏതാണ്ട് 650 സിഖുകാരും 50ഓളം ഹിന്ദുക്കളുമാണ് അഫ്ഗാനിസ്ഥാനിലുള്ളത്. ഇവര്‍ താലിബാന്റെ ലക്ഷ്യമായി മാറാന്‍ സാധ്യതയുണ്ട്. ഇന്‍ഡ്യന്‍ വംശജരായ ന്യൂനപക്ഷങ്ങളെ കൊല്ലുമെന്ന് തീരുമാനിച്ച് ഉറച്ചവരാണ് താലിബാനികളെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

സിഖുകാരും ഹിന്ദുക്കളും അഫ്ഗാനില്‍ സുരക്ഷിതരല്ലെന്ന് ചൂണ്ടിക്കാണിക്കാന്‍ ജെയ് വീര്‍ ചില സംഭവങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അടുത്തിടെ പക്തിയയിലെ ഗുരുദ്വാരയില്‍ നിന്നും സിഖ് പതാക നീക്കം ചെയ്തതും കാബൂളിലെ ഹര്‍ റായ് സാഹിബ് ഗുരുദ്വാരയില്‍ നടന്ന ആക്രമണത്തില്‍ 25 സിഖുകാര്‍ കൊല്ലപ്പെട്ടതും 2018 ജൂലൈ ഒന്നിന് ജലാലാബാദില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 19ഓളം ഹിന്ദുക്കളും സിഖുകാരും കൊല്ലപ്പെട്ടതും ജെയ് വീര്‍ എടുത്തുപറയുന്നുണ്ട്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം വര്‍ധിപ്പിക്കുകയാണ്. യുഎസ് സൈന്യത്തെ പിന്‍വാങ്ങലിന് ശേഷം അവര്‍ വീണ്ടും തോക്കുധാരയില്‍ പോരാടുന്നു, രാജ്യത്തെ വീണ്ടും ദേശാന്തര ഭീകരതയുടെ കേന്ദ്രമാക്കി മാറ്റുന്നു.'

Keywords:  Sikhs, Hindus 'Sitting Targets For Taliban': Congress Leader To Centre, New Delhi, News, Politics, Congress, Letter, Attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia