STAR App | കാഴ്ച വൈകല്യമുള്ള കുട്ടികളുടെ പുരോഗതി വിരല്‍ തുമ്പിലൂടെ അറിയാം; ആപ്പ് പുറത്തിറങ്ങി

 


ന്യൂഡെല്‍ഹി: (www.kvartha.com) അന്ധത ഇല്ലാതാക്കുന്നതിനും വികലാംഗര്‍ക്ക് തുല്യത പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ എന്‍ജിഒയായ സൈറ്റ് സേവേഴ്സ് ഇന്ത്യ, കാഴ്ച വൈകല്യമുള്ള കുട്ടികളുടെ പുരോഗതി ട്രാക്കുചെയ്യുന്നതിന് 'സ്റ്റുഡന്റ് ട്രാക്കിംഗ് അസസ്മെന്റ് ആന്‍ഡ് റിപ്പോര്‍ട്ടിംഗ് (STAR)' എന്ന ഓണ്‍ലൈന്‍ ആപ് വികസിപ്പിച്ചെടുത്തു. അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഫീല്‍ഡ് അധിഷ്ഠിത പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണത്തെ അടിസ്ഥാനമാക്കി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനുമടക്കം സഹായിക്കുന്ന തരത്തിലാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
     
STAR App | കാഴ്ച വൈകല്യമുള്ള കുട്ടികളുടെ പുരോഗതി വിരല്‍ തുമ്പിലൂടെ അറിയാം; ആപ്പ് പുറത്തിറങ്ങി

കാഴ്ച വൈകല്യമുള്ള കുട്ടികളുടെ മൊത്തത്തിലുള്ള വികസനത്തിനും മുഖ്യധാരാ വിദ്യാഭ്യാസത്തില്‍ ഇടം നേടുന്നുവെന്ന് ഉറപ്പാക്കാനും സംഘടന ലക്ഷ്യമിടുന്നു. അന്ധത, കാഴ്ച വൈകല്യമുള്ള കുട്ടികള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ഇവരുടെ സമഗ്രമായ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിന് സ്‌കൂളുകളിലും കുടുംബങ്ങളിലും സമൂഹത്തിലും പോസിറ്റീവ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയും പ്രാപ്തമാക്കുകയും ചെയ്യാനുള്ള പ്രവര്‍ത്തങ്ങള്‍ക്കാണ് സംഘടന മുന്‍തൂക്കം നല്‍കുന്നത്.

കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് ആപ്പ് ഉപയോഗിക്കും. ഡാറ്റാ എന്‍ട്രികള്‍ നിരീക്ഷിക്കുന്നതും സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതും ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്ററുടെ ഉത്തരവാദിത്തമായിരിക്കും. ഓഫ്ലൈനിലും ഓണ്‍ലൈന്‍ മോഡിലും വിവരങ്ങള്‍ ലഭിക്കും എന്നതടക്കമുള്ള നിരവധി സവിശേഷതകള്‍ ആപ്പിന് ഉണ്ട്.

ജാര്‍ഖണ്ഡ്, ഒഡീഷ, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ ഏഴ് സംസ്ഥാനങ്ങളില്‍ സൈറ്റ്‌സേവേഴ്‌സ് ഇന്ത്യ നിലവില്‍ ഇന്‍ക്ലൂസീവ് എജ്യുക്കേഷന്‍ പ്രോഗ്രാം നടപ്പിലാക്കുന്നു. സ്‌പെഷ്യലിസ്റ്റുമായ അധ്യാപകരെ പരിശീലിപ്പിക്കുക, കുട്ടികള്‍ക്ക് സഹായം നല്‍കുക, കാഴ്ച വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുക എന്നിവയില്‍ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സൈറ്റ്സേവേഴ്സ് ഇന്ത്യയെക്കുറിച്ചും അതിന്റെ പ്രോഗ്രാമുകളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് www (dot) sightsaversindia (dot) in സന്ദര്‍ശിക്കാവുന്നതാണ്.

Keywords: India News, Malayalam News, Star App, National News, Delhi News, Technology News, Sightsavers india launches 'STAR' app to track visually impaired children.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia