Earphone Dangers | ദീർഘനേരം ഇയർഫോണുകൾ ഉപയോഗിക്കുന്നവരാണോ? ശ്രദ്ധിച്ചില്ലെങ്കിൽ കേൾവി ശക്തി വരെ നഷ്ടപ്പെട്ടേക്കാം!

 


ന്യൂഡെൽഹി: (KVARTHA) മൊബൈൽ ഫോൺ തരംഗമായി മാറിയ ഇക്കാലത്തു കൂടുതൽ സമയവും സ്‌ക്രീനിന്റെ മുമ്പിൽ ചിലവഴിക്കുന്നവരാണ് മിക്കവരും. മുതിർന്നവർ മാത്രമല്ല കുട്ടികളും സ്ക്രീൻ അഡിക്ഷൻ ലോകത്താണ്. അത് പോലെയാണ് ഇയർ ഫോണിന്റെ ഉപയോഗവും. ഇതിന്റെ അമിതമായ ഉപയോഗം നിസാരമാല്ല. ഗുരുതരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചെവിയുടെ ആരോഗ്യത്തെ വലിയ രീതിയിൽ തന്നെ ഇത് ബാധിക്കും. ഇയർ ഫോണോ ഹെഡ് ഫോണോ കൊണ്ടുള്ള അമിതമായ ഉപയോഗം എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിക്കുമെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
  
Earphone Dangers | ദീർഘനേരം ഇയർഫോണുകൾ ഉപയോഗിക്കുന്നവരാണോ? ശ്രദ്ധിച്ചില്ലെങ്കിൽ കേൾവി ശക്തി വരെ നഷ്ടപ്പെട്ടേക്കാം!

മണിക്കൂറുകളോളം നിങ്ങൾ ഹെഡ് ഫോണിനെ ആശ്രയിച്ചാണ് കഴിയുന്നതെങ്കിൽ തീർച്ചയായും നിങ്ങളുടെ കേൾവി ശക്തിയെ തന്നെ ബാധിച്ചേക്കാം. കേൾവി കുറഞ്ഞു വരാനും ഒരു പക്ഷേ കേൾവി ശക്തി നഷ്ടപ്പെടാനും വരെ ഇത് കാരണമായേക്കാം. ദീർഘനേരം ഇയർഫോണുകളുടെ അമിത ഉപയോഗം കാരണം ഫോക്കസിംഗ്, കോൺസൺട്രേഷൻ എന്നിവ കുറയുവാനോ നഷ്ടപ്പെടുവാനോ ഇടവരുത്താം. കൂടാതെ ശ്രദ്ധ കുറവിനും വഴിവെക്കും.

കാണാൻ ഇയർ ബഡുകൾ കുഞ്ഞനാണെങ്കിലും ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. ഇതിന്റെ ഉച്ചത്തിലുള്ള ശബ്‌ദങ്ങൾ നമ്മുടെ ചെവിയിൽ വലിയ പ്രതികൂല സ്വാധീനം ചെലുത്തും. ശബ്ദം ചെവിയിൽ നിന്ന് നമ്മുടെ തലച്ചോറിലേക്ക് സഞ്ചരിക്കുകയും നമ്മുടെ നാഡീവ്യവസ്ഥയെ ബാധിക്കുകയും ചെയ്യും. ഇതുമൂലം ശ്രദ്ധക്കുറവ് ഉണ്ടാക്കുകയും ചെയ്യുന്നു.

ഇയർഫോണിന്റെ ഉപയോഗം കൃത്യമായ സമയപരിധിയിലായിരിക്കണം. ശബ്ദം കുറച്ചു കൊണ്ടായിരിക്കാനും ശ്രദ്ധിക്കുക. മിക്ക വ്യക്തിഗത ശ്രവണ ഗാഡ്‌ജെറ്റുകളും മുതിർന്നവരിലും കുട്ടികളിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതിനാൽ ഇവയുടെ അമിത ഉപയോഗം കഴിവതും കുറയ്ക്കാൻ തന്നെ ശ്രമിക്കുക.

മാത്രമല്ല ഇയർ ഫോണിന്റെ അമിതമായ ഉപയോഗം ചെവി വേദനയിലേക്കും കൊണ്ടെത്തിച്ചേക്കാം. ചെവിയുടെ ഉൾഭാഗത്താണല്ലോ ഇയർ ഫോൺ ഘടിപ്പിക്കുന്നത്. അപ്പോൾ കൂടുതൽ ശക്തിയോടെ ശബ്ദ തരംഗങ്ങൾ ചെവിക്കുള്ളിലേക്ക് കടക്കുകയും ഇത് ചെവിക്ക് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുകയും വേദനയിലേക്കും മറ്റു ശബ്ദങ്ങൾ കേൾക്കുമ്പോൾ അസഹ്യമാവുകയും ചെയ്യാനും ഇടയുണ്ട്. ഇയർ ഫോണുകളുടെ തെറ്റായ രീതിയിലും ചെവി വേദന ഉണ്ടാക്കാം. ചെവിക്ക് പുറമെ ഉള്ള സമ്മർദം തീർച്ചയായും ചെവി വേദനയിലേക്ക് കൊണ്ടെത്തിക്കും.

ഇയർ ഫോണിന്റെ ഉപയോഗം ചെവിക്കുള്ളിൽ അണുബാധ ഉണ്ടാക്കാനും സാധ്യതയുണ്ട്. ഇയർ ഫോൺ ചെവിയിൽ ഘടിപ്പിക്കുമ്പോൾ ചെവിക്കുള്ളിലേക്കുള്ള വായു സഞ്ചാരം ഇല്ലാതാവുകയും ഇത് ചെവിക്കുള്ളിൽ അണുബാധ ഉണ്ടാക്കാൻ കാരണമാവുകയും ചെയ്യും. ബാക്ടീരിയയുടെ വളർച്ചയ്ക്കും ഇത് കാരണമാകും. മറ്റൊരാൾ ഉപയോഗിച്ച ഹെഡ് ഫോണുകൾ ഉപയോഗിക്കാതിരിക്കുക. അണുബാധകൾ ഉണ്ടാവാൻ ഇടവരുത്തും ബാക്ടീരിയകൾ പകർന്നുണ്ടാവാനും ഇത് കാരണമാകും.

ഇയർ ഫോണുകൾ അമിതമായി ഉപയോഗിക്കുന്നവർ ഇനിയെങ്കിലും ശ്രദ്ധിക്കുക. പാട്ടു കേൾക്കാനും സംസാരിക്കാനും സിനിമ കാണാനും അങ്ങനെ എല്ലാ കാര്യത്തിലും ഇയർ ഫോണുകളെ നമ്മള്‍ ആശ്രയിക്കാറുണ്ട്. കൂടുതൽ സമയം ഇയർ ഫോൺ ഉപയോഗിക്കുന്നത് നിർത്തുക. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം ഇടക്ക് ഉപയോഗിക്കാം. അൽപ നേരത്തെ സുഖത്തിന് വേണ്ടി നമ്മുടെ ആരോഗ്യം കളയേണ്ട ആവശ്യമുണ്ടോ എന്ന് ചിന്തിക്കുക. ഉപയോഗത്തിന്റെ സമയവും ശബ്ദവും പരിമിതപ്പെടുത്തുക.

Keywords: News, Top-Headlines, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Side-effects of using earphones for longer hours.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia