Oversleeping | അമിതമായ ഉറക്കം ശാരീരിക മാനസിക അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്ന് പഠനം; ഒപ്പം വിഷാദ രോഗവും!

 


കൊച്ചി: (KVARTHA) അമിതമായി ഉറങ്ങാറുണ്ടോ? ഉറക്കം എന്നത് ശാരീരിക മാനസിക ആരോഗ്യത്തിന്റെ നിലനിൽപിന് തന്നെ അത്യാവശ്യമായ ഘടകമാണ്. ആയുർദൈർഘ്യത്തെ തന്നെ ഉറക്കം ബാധിച്ചേക്കാം. പ്രായപൂർത്തിയായ ഒരാൾ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഒരു ദിവസം ഉറങ്ങണം എന്നാണ് ശാസ്ത്ര ലോകം പറയുന്നത്. താളം തെറ്റിയ ഉറക്കം നിങ്ങളുടെ ജീവിതത്തെ തന്നെ ബാധിച്ചേക്കാം. സ്ഥിരമായ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി നിത്യ രോഗിയായി മാറാൻ ഉറക്കം കാരണമായേക്കും. എന്നാൽ ഉറക്കം അമിതമായാലും കുഴപ്പം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

Oversleeping | അമിതമായ ഉറക്കം ശാരീരിക മാനസിക അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്ന് പഠനം; ഒപ്പം വിഷാദ രോഗവും!

 ഏത് ഉറക്കമാണ് ദോഷകരം?

ഏഴ് - എട്ട് മണിക്കൂറുകൾ ഉറങ്ങിയതിന് ശേഷം വീണ്ടും ഒരാൾ ഉറങ്ങുകയും പകൽ സമയങ്ങളിലും ഉറങ്ങുകയാണെങ്കിൽ അത് അനാരോഗ്യമായ ഉറക്കമാണ്. അമിതമായ ഇത്തരം ഉറക്കം ശാരീരിക മാനസിക അസ്വസ്ഥതകൾ ഉണ്ടാക്കും. വിഷാദ രോഗം പോലുള്ള മാനസിക പ്രശ്നങ്ങൾക്കും കാരണമാവാം. ഉറക്കം കുറഞ്ഞാൽ വിഷാദ രോഗം ഉണ്ടാകുന്നത് പോലെ അമിതമായ ഉറക്കവും ഇതിന് കാരണമാകുന്നു. 15% ആളുകൾ ഉറക്കം വർധിച്ചതിന്റെ പേരിൽ വിഷാദ രോഗത്തിന് അടിമപ്പെടുന്നുണ്ടെന്നാണ് പഠനം പറയുന്നത്. രാത്രിയില്‍ ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ക്ക് എട്ട് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരെ അപേക്ഷിച്ച് പക്ഷാഘാത സാധ്യത 23 ശതമാനം അധികമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

തലച്ചോറിലേക്കുള്ള രക്തവിതരണം തടസപ്പെടുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്. അമിതമായ ഉറക്കം ഇത്തരം ഗുരുതര പ്രശ്നങ്ങളിലേക്ക് എത്തിച്ചേക്കാം. കൂടാതെ ടൈപ് 2 പ്രമേഹത്തിനും അമിതമായ ഉറക്കം കാരണമായേക്കും. മറ്റ് പല കാരണങ്ങള്‍ക്കൊപ്പം അമിതമായ ഉറക്കവും ടൈപ്പ് 2 പ്രമേഹത്തിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. മാത്രമല്ല അമിതമായ ഉറക്കം സെറോടോണിന്‍ ഉള്‍പ്പെടെയുള്ള തലച്ചോറിലെ ന്യൂറോട്രാന്‍സ്മിറ്ററുകളെ ബാധിക്കും. ഇത് ശരീരത്തിന്‍റെ പ്സിര്‍ക്കാഡിയന്‍ താളത്തെ സ്വാധീനിക്കുകയും അസഹ്യമായ തലവേദന ഉണ്ടാക്കുകയും ചെയ്യും. ഹൃദയ ആരോഗ്യത്തെയും അമിതമായ ഉറക്കം തകരാറിലാക്കും.

എട്ട് മണിക്കൂര്‍ ദിവസം ഉറങ്ങുന്ന സ്ത്രീകളെ അപേക്ഷിച്ച് ഒന്‍പത് മുതല്‍ 11 മണിക്കൂര്‍ ഉറങ്ങുന്ന സ്ത്രീകള്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത 38 ശതമാനം അധികമാണെന്ന് നഴ്സസ് ഹെല്‍ത്ത് സ്റ്റഡി കണക്കുകള്‍ പ്രകാരം വ്യക്തമാക്കുന്നു. ഇത്തരം അധിക മണിക്കൂറുകൾ നിരന്തരമായി ഉറങ്ങുന്നവർക്ക് അമിതമായ ശരീര ഭാരം ഉണ്ടാകാനുള്ള 21% സാധ്യതയുമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ആയുർ ആരോഗ്യത്തെ മുഴുവനായും അമിതമായ നിരന്തര ഉറക്കം ബാധിക്കും.

ഏഴെട്ട് മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഒന്‍പതോ അതിലധികമോ മണിക്കൂര്‍ ഉറങ്ങുന്നവരിലാണ് മരണ നിരക്ക് കുടുതലായി കാണുന്നത് എന്നാണ് ഗവേഷകർ പറയുന്നത്. ഇങ്ങനെ നിരവധി ശാരീരിക മാനസിക പ്രശ്നങ്ങളിലേക്ക് അമിതമായ ഉറക്കം നയിച്ചേക്കാം. ഉന്മേഷകുറവ് ഉണർവ് ഇല്ലായ്മ , ആളുകളുമായുള്ള ബന്ധം കുറയൽ, ഒറ്റപ്പെടൽ, മാനസിക സമ്മർദം, പിരിമുറുക്കം, ഇങ്ങനെ നിരവധി ഗുരുതര പ്രശനങ്ങൾ അമിതമായ ഉറക്ക് മൂലം നേരിടേണ്ടി വരും. അത് കൊണ്ട് ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം ആരോഗ്യകരമായ ഉറക്കവും ജീവിത ശൈലിയുടെ ഭാഗമാക്കുക.

Keywords: News, Malayalam News, National, Health, Lifestyle, Oversleeping, Sleeping, Tension, Oversleeping, Side Effects Of Oversleeping That Can Harm Your Health
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia