'24 മണിക്കൂറിനിടെ 500ല്‍ അധികം കൊലപാതക- ബലാത്സംഗ ഭീഷണി സന്ദേശങ്ങള്‍'; തന്റെ ഫോണ്‍നമ്പര്‍ തമിഴ്‌നാട് ബിജെപിയും ബിജെപി ഐടി സെലും ചോര്‍ത്തിയെന്ന് നടന്‍ സിദ്ധാര്‍ഥ്

 



ചെന്നൈ: (www.kvartha.com 29.04.2021) തമിഴ്‌നാട്ടിലെ ബിജെപി പ്രവര്‍ത്തകര്‍ തന്റെ ഫോണ്‍നമ്പര്‍ ചോര്‍ത്തിയെന്നും നിരവധി ഭീഷണി സന്ദേശങ്ങളാണ് ലഭിക്കുന്നതെന്നും നടന്‍ സിദ്ധാര്‍ഥ്. 24 മണിക്കൂറിനിടെ 500ല്‍ അധികം കൊലപാതക- ബലാത്സംഗ ഭീഷണി സന്ദേശങ്ങളാണ് എത്തിയതെന്ന് നടന്‍ പറഞ്ഞു. 

'എന്റെ ഫോണ്‍നമ്പര്‍ തമിഴ്‌നാട് ബിജെപിയും ബിജെപി ഐടി സെലും ചോര്‍ത്തി. 24 മണിക്കൂറിനിടെ 500ല്‍ അധികം കൊലപാതക- ബലാത്സംഗ ഭീഷണി സന്ദേശങ്ങളാണ് തനിക്കും തന്റെ കുടുംബത്തിനും ലഭിച്ചത്. എല്ലാ നമ്പറുകളും (ബിജെപി ബന്ധമുള്ളവയാണ്) പൊലീസിന് കൈമാറി. ഞാന്‍ നിശബ്ദനാകില്ല. ശ്രമിച്ചുകൊണ്ടിരിക്കും' -പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ടാഗ് ചെയ്ത് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു. 

'24 മണിക്കൂറിനിടെ 500ല്‍ അധികം കൊലപാതക- ബലാത്സംഗ ഭീഷണി സന്ദേശങ്ങള്‍'; തന്റെ ഫോണ്‍നമ്പര്‍ തമിഴ്‌നാട് ബിജെപിയും ബിജെപി ഐടി സെലും ചോര്‍ത്തിയെന്ന് നടന്‍ സിദ്ധാര്‍ഥ്


ബിജെപി പ്രവര്‍ത്തകരുടെ കമന്റുകള്‍ പങ്കുവെച്ച് മറ്റൊരു ട്വീറ്റും സിദ്ധാര്‍ഥ് കുറിച്ചു. 'നിരവധി സമൂഹമാധ്യമ പോസ്റ്റുകളില്‍ ഒരു പോസ്റ്റാണിത്. തമിഴ്‌നാട് ബിജെപി പ്രവര്‍ത്തകര്‍ തന്റെ മൊബൈല്‍ നമ്പര്‍ കഴിഞ്ഞദിവസം ചോര്‍ത്തി ജനങ്ങളോട് തന്നെ ആക്രമിക്കാനും  അപമാനിക്കാനും ആഹ്വാനം ചെയ്യുകയായിരുന്നു. 'ഇവന്‍ ഇനിമേല വായ തുറക്ക കൂടാത്' (ഇവന്‍ ഇനിയൊരിക്കലും വായ് തുറക്കാന്‍ പാടില്ല). നമ്മള്‍ കോവിഡിനെ അതിജീവിച്ചേക്കാം. ഇത്തരക്കാരെ അതിജീവിക്കുമോ' 

കേന്ദ്രസര്‍കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരാജയപ്പെട്ടതിനെതിരെയും ഓക്‌സിജന്‍ ക്ഷാമത്തിനെതിരെയും നടന്‍ രൂക്ഷമായി പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.

Keywords:  News, National, India, Chennai, Actor, Cine Actor, Tamil, Kollywood, BJP, Threat, Social Media, Central Government, Criticism, Siddharth receives molestation, death threats. 'BJP Tamil Nadu IT cell leaked my number,' tweets actor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia