Karnataka CM | ഒടുവില്‍ തീരുമാനമായി: മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായേക്കും; ഔദ്യോഗിക പ്രഖ്യാപനം ഷിംലയിലുള്ള സോണിയ ഗാന്ധി എത്തിയശേഷം
May 16, 2023, 19:11 IST
ന്യൂഡെല്‍ഹി: (www.kvartha.com) അനിശ്ചിതത്വത്തിനൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനമായെന്ന റിപോര്‍ടുകള്‍ പുറത്ത്. മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതുസംബന്ധിച്ച തീരുമാനം കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കും.
നിലവില്‍ ഷിംലയിലുള്ള മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡെല്‍ഹിയിലെത്തിയ ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്നാണ് വിവരം. സോണിയ രാത്രിയോടെ ഡെല്‍ഹിയിലെത്തുമെന്നാണ് സൂചന. സിദ്ധരാമയ്യയുമായും കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറുമായും സോണിയ ഗാന്ധി ചര്‍ച നടത്തും. ഇതിനുശേഷമാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ഡികെ ശിവകുമാറിനെ അറിയിക്കും. പാര്‍ലമെന്ററി പാര്‍ടിയില്‍ ഭൂരിപക്ഷം സിദ്ധരാമയ്യയ്‌ക്കെന്നത് ഡികെയെ ബോധ്യപ്പെടുത്തും. മുഖ്യമന്ത്രി പദത്തിനായി ഡികെയും അവകാശവാദം ഉന്നയിച്ചിരുന്നു. കര്‍ണാടകയില്‍ താന്‍ തനിച്ചാണ് പോരാടിയതെന്നും കൂടുതല്‍പേരുടെ പിന്തുണ തനിക്കുണ്ടെന്നും ശിവകുമാര്‍ അറിയിച്ചിരുന്നു. മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഡികെയും തമ്മിലുള്ള ചര്‍ച തുടരുകയാണ്. സിദ്ധരാമയ്യ ഹൈകമാന്‍ഡുമായി കൂടിക്കാഴ്ച നടത്തും.
വിഷയത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സംഘടനാകാര്യ ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഖര്‍ഗെയുടെ വസതിയിലാണ് സമവായ ചര്‍ചകള്‍ പുരോഗമിക്കുന്നത്. ഹൈകമാന്‍ഡ് നിര്‍ദേശപ്രകാരം ചൊവ്വാഴ്ച രാവിലെ ഡെല്‍ഹിയിലെത്തിയ ഡികെ, 'പാര്‍ടി അമ്മയെപോലെയാണ്, മകന് ആവശ്യമായത് പാര്‍ടി നല്‍കും' എന്ന് പ്രതികരിച്ചിരുന്നു.
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഞായറാഴ്ച രാത്രി ബെംഗ്ലൂറില്‍ ഹൈകമാന്‍ഡ് നിരീക്ഷകര്‍ വിളിച്ച എംഎല്‍എമാരുടെ യോഗത്തില്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറും പദവിക്കായി അണിയറനീക്കം ശക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ശ്രമങ്ങള്‍ ഡെല്‍ഹിയിലേക്ക് മാറ്റിയത്. സിദ്ധരാമയ്യ തിങ്കളാഴ്ച തന്നെ ഡെല്‍ഹിയിലെത്തിയിരുന്നു. ശിവകുമാര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി യാത്ര റദ്ദാക്കുകയായിരുന്നു.

Keywords: Siddaramaiah gets Rahul Gandhi's backing, edges past Shivakumar in race for Karnataka CM's post: Sources, New Delhi, News, Politics, Controversy, Siddaramaiah, Shivakumar, Karnataka CM's post, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.