SWISS-TOWER 24/07/2023

Friend moves HC | ദയാവധം തേടി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകാനൊരുങ്ങുന്ന സുഹൃത്തിന്റെ യാത്രയ്ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് യുവതി കോടതിയില്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ദയാവധം തേടി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകാനൊരുങ്ങുന്ന സുഹൃത്തിന്റെ യാത്രയ്ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് യുവതി കോടതിയില്‍. സുഹൃത്തിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കരുതെന്ന് കേന്ദ്രസര്‍കാരിന് നിര്‍ദേശം നല്‍കണമെന്നാശ്യപ്പെട്ടാണ് യുവതി ഡെല്‍ഹി കോടതിയെ സമീപിച്ചിരിക്കുന്നത്.
Aster mims 04/11/2022

Friend moves HC | ദയാവധം തേടി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകാനൊരുങ്ങുന്ന സുഹൃത്തിന്റെ യാത്രയ്ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് യുവതി കോടതിയില്‍

നാല്‍പതുകളുടെ അവസാനത്തിലുള്ള തന്റെ സുഹൃത്ത് മയാള്‍ജിക് എന്‍സെഫലോമയലിറ്റിസ് അഥവാ ഫാറ്റിഗ് സിന്‍ഡ്രോം എന്ന രോഗം മൂലം ബുദ്ധിമുട്ടുകയാണെന്നും ചികിത്സകന്റെ സഹായത്തോടെയുള്ള ആത്മഹത്യയ്ക്ക് വേണ്ടിയാണ് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകാനൊരുങ്ങുന്നതെന്നും 49-കാരിയായ യുവതി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

2014 ലാണ് സുഹൃത്തില്‍ രോഗത്തിന്റെ ആദ്യലക്ഷണം പ്രകടമായതെന്നും പിന്നീട് രോഗം ഗുരുതരമായതോടെ ചലനശേഷി കുറയുകയും വീടിനുള്ളില്‍ ഏതാനും ചുവടുകള്‍ മാത്രം നടക്കാന്‍ സാധിക്കുന്ന അവസ്ഥയിലെത്തിയെന്നും ഹര്‍ജിക്കാരി പറയുന്നു.

ഇന്‍ഡ്യയിലോ വിദേശത്തോ ചികിത്സക്കായുള്ള പണത്തിനായി ബുദ്ധിമുട്ടില്ല. എന്നാല്‍ രോഗിയായ സുഹൃത്ത് ഇപ്പോള്‍ ദയാവധത്തിനായി വാശിപിടിക്കുകയാണ്. ചികിത്സിച്ചാല്‍ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും ഹര്‍ജിക്കാരി സൂചിപ്പിക്കുന്നു.

നേരത്തെ എയിംസില്‍ ചികിത്സയിലായിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചികിത്സ മുടങ്ങി. ദയാവധം എന്നത് സുഹൃത്തിന്റെ പ്രായമേറിയ മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഏറെ മനോവിഷമമുണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ചികിത്സയ്ക്കായുള്ള യാത്ര എന്ന നിലയില്‍ സുഹൃത്തിന് വിസ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി ഒരു മെഡികല്‍ ബോര്‍ഡിനെ നിയോഗിക്കാന്‍ കേന്ദ്രസര്‍കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്.

ശാരീരികമായും മാനസികമായും രോഗിയെ ഏറെ തളര്‍ത്തുന്ന രോഗമാണ് ഫാറ്റിഗ് സിന്‍ഡ്രോം. ചില രോഗികളില്‍ ഏറെ ഗുരുതരാവസ്ഥയിലാകുന്നതോടെ ചലനശേഷിയുള്‍പെടെ നശിക്കുകയും രോഗി കഠിനവേദന അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. രോഗത്തിന്റെ ചികിത്സയെ കുറിച്ചുള്ള ഗവേഷണങ്ങള്‍ നടന്നുവരുന്നതേയുള്ളൂ. ഇതുവരെ രോഗത്തിന് ഫലപ്രദമായ ചികിത്സ കണ്ടെത്തിയിട്ടില്ല. ചിലരില്‍ ദീര്‍ഘകാലം രോഗം നിലനില്‍ക്കുന്നതോടെ ജീവിതം ദുസ്സഹമായി തീരും.

Keywords: Sick man seeks euthanasia in Switzerland, family friend moves Delhi HC to stop him, New Delhi, News, High Court, Death, Treatment, Woman, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia