വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ 'എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണെ'ന്ന് പ്രമുഖനടി; പ്രസ്താവന വിവാദത്തില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
Jan 27, 2022, 18:11 IST
ADVERTISEMENT
ഭോപാല്‍: (www.kvartha.com 27.01.2022) വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ 'എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണെ'ന്ന് ബോളിവുഡ് നടി ശ്വേത തിവാരി. വിവാദപ്രസ്താവനയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി. നടിയുടെ പരാമര്‍ശം ദൈവനിന്ദയാണെന്ന് നിരവധിപേര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഭോപാലില്‍ ശ്വേത തിവാരി പുതിയ വെബ് സീരീസ് റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ മേരേ ബ്രാ കി സൈസ് ഭഗവാന്‍ ലേ രഹേ ഹെ (എന്റെ ബ്രായുടെ അളവെടുക്കുന്നദ് ദൈവമാണ്) എന്ന് ശ്വേത പറയുന്ന വീഡിയോയാണ് വൈറലായത്.
ഫാഷന്‍ പശ്ചാത്തലമായിട്ടാണ് വെബ് സീരീസ് ഒരുങ്ങുന്നത്. മഹാഭാരതം സീരിയലില്‍ കൃഷ്ണനായി അഭിനയിച്ച സൗരഭ് ജെയിനാണ് സീരീസിലെ ബ്രാ ഫിറ്റെര്‍ റോളില്‍ അഭിനയിക്കുന്നത്. ഇക്കാര്യം തമാശരൂപേണ സൂചിപ്പിച്ചതാണ് നടി. രോഹിത് റോയ്, ദിഗംഗാന സൂര്യവന്‍ഷി, സൗരഭ് രാജ് ജെയിന്‍ എന്നിവരാണ് സീരീസിലെ മറ്റ് അഭിനേതാക്കള്‍.
സംഭവത്തില്‍ അന്വേഷിച്ച് റിപോര്‍ട് സമര്‍പിക്കാന്‍ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഭോപാല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.