Social Media | ഗോസിപുകള്‍ രൂക്ഷമായതോടെ ഇന്‍സ്റ്റഗ്രാമില്‍നിന്ന് പരസ്പരം അണ്‍ഫോളോ ചെയ്ത് ഗില്ലും സാറയും
May 28, 2023, 16:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) ഐപിഎലില്‍ തകര്‍പന്‍ ഫോമിലാണ് ശുഭ്മന്‍ ഗില്‍ കളിക്കുന്നത്. ഗില്ലിന്റെ സെഞ്ചറിക്കരുത്തില്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്‍ഡ്യന്‍സിനെ തോല്‍പിച്ച് ഗുജറാത് ടൈറ്റന്‍സ് ഫൈനല്‍ ഉറപ്പിച്ചിരുന്നു. രാത്രി 7.30ന് നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപര്‍ കിങ്‌സിനെ നേരിടാനൊരുങ്ങുകയാണ് ഗുജറാത് ടൈറ്റന്‍സ്.
ഫൈനല്‍ മത്സരം മാത്രം ബാക്കി നില്‍ക്കെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓറന്‍ജ് തൊപ്പിക്കുടമ ശുഭ്മന്‍ ഗില്ലാണ്. 16 മത്സരങ്ങള്‍ കളിച്ച ഗില്‍ 851 റണ്‍സാണ് നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 129. ഐപിഎല്‍ 2023 സീസണില്‍ ഇതുവരെ മൂന്നു സെഞ്ചറികളും നാല് അര്‍ധ സെഞ്ചറികളും താരം നേടിയിട്ടുണ്ട്.
ഇപ്പോഴിതാ, ഗോസിപുകള്‍ രൂക്ഷമായതോടെ ഇന്‍സ്റ്റഗ്രാമില്‍നിന്ന് പരസ്പരം അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ഗുജറാത് ടൈറ്റന്‍സ് താരം ശുഭ്മന്‍ ഗില്ലും ബോളിവുഡ് താരം സാറ അലി ഖാനും. പല തവണ ഗില്ലിനെയും സാറ അലി ഖാനെയും പൊതുയിടങ്ങളില്‍ ഒരുമിച്ച് കണ്ടതോടെയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ നടിയോ, ഗില്ലോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം സമൂഹമാധ്യമങ്ങളില്‍ ഇരുവരും തെറ്റിപ്പിരിയാനുള്ള കാരണമെന്തെന്ന അന്വേഷണത്തിലാണ് ആരാധകര്‍. സച്ചിന്‍ തെന്‍ഡുല്‍കറുടെ മകള്‍ സാറ തെന്‍ഡുല്‍കറുമായി ഗില്‍ ഡേറ്റിങ്ങിലാണെന്നും റിപോര്‍ടുകളുണ്ടായിരുന്നു.
Keywords: News, National, National-News, Mumbai-News, Social Media, Instagram, Shubman Gill, Sara Ali Khan, Shubman Gill and Sara Ali Khan unfollow each other on social media: Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

