Shreyas Talpade | പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത എനിക്കെങ്ങനെ ഹൃദയാഘാതം ഉണ്ടായി? കോവിഡ്-19 വാക്സിന്റെ പാര്‍ശ്വഫലമാകാമെന്ന് നടന്‍ ശ്രേയസ് തല്‍പാഡെ

 


ന്യൂഡെല്‍ഹി: (KVARTHA) കോവിഡ്-19 വാക്സിന്റെ അപൂര്‍വമായ പാര്‍ശ്വഫലങ്ങളെ ചുറ്റിപ്പറ്റി സമീപകാലത്ത് വാര്‍ത്തകളും പിന്നാലെ ആശങ്കകളും വന്നിരുന്നു. കോവിഡ് വാക്‌സിനായ കോവി ഷീല്‍ഡ് എടുത്തവരില്‍ പാര്‍ശ്വഫലത്തിന് സാധ്യതയുണ്ടെന്നായിരുന്നു പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍.

ഇതിനിടെ ഇപ്പോഴിതാ, തനിക്ക് ഹൃദയാഘാതം ഉണ്ടായത് കോവിഡ്-19 വാക്സിന്റെ പാര്‍ശ്വഫലം മൂലമാകാമെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദി സിനിമാ താരവും സംവിധായകനുമായ ശ്രേയസ് തല്‍പാഡെ. കഴിഞ്ഞ വര്‍ഷം തനിയ്ക്ക് ഹൃദയാഘാതമുണ്ടായെന്നും എന്നാല്‍ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത തനിക്കെങ്ങനെ ഹൃദയാഘാതമുണ്ടായെന്നും ശ്രേയസ് തല്‍പാഡെ ചോദിക്കുന്നു.

തനിക്ക് പുകവലിക്കുന്ന ദുശ്ശീലമില്ല, ശരിക്കും ഒരു സ്ഥിരം മദ്യപാനിയല്ല, മാസത്തിലൊരിക്കല്‍ മാത്രമാണ് കുടിക്കുന്നത്. എന്റെ കൊളസ്ട്രോള്‍ അല്‍പ്പം കൂടുതലായിരുന്നുവെന്നും അത് സാധാരണമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അതിന് മരുന്നും കഴിക്കുമായിരുന്നു. അതിനാല്‍, പ്രമേഹം ഇല്ലാത്ത, രക്തസമ്മര്‍ദം ഇല്ലാത്ത തനിക്കെങ്ങനെ ഹൃദയാഘാതം വന്നുവെന്നും അതിന് പിന്നെ എന്താണ് കാരണമെന്നും ശ്രേയസ് തല്‍പാഡെ ചോദിക്കുന്നു.

കോവിഡ് -19 വാക്‌സിനേഷന്‍ കഴിഞ്ഞപ്പോഴാണ് എനിക്ക് കുറച്ച് ക്ഷീണവും അനുഭവപ്പെട്ട് തുടങ്ങിയത്. ഇതില്‍ കുറച്ച് സത്യം ഉണ്ടായിരിക്കണം. നമുക്ക് സിദ്ധാന്തത്തെ നിഷേധിക്കാനാവില്ല. ഒരുപക്ഷേ അത് കോവിഡ് മൂലമോ അല്ലെങ്കില്‍ വാക്‌സിന്‍ മൂലമോ ആയിരിക്കാം. പക്ഷേ ഇതിന്റെ അനുബന്ധമായി എന്തെങ്കിലും ഉണ്ട്. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്, കാരണം നമ്മള്‍ നമ്മുടെ ശരീരത്തിനുള്ളില്‍ എന്താണ് എടുത്തതെന്ന് നമുക്ക് ശരിക്കും അറിയില്ല. നമ്മള്‍ ഒഴുക്കിനൊപ്പം പോയി കമ്പനികളെ വിശ്വസിച്ചു. കോവിഡ് -19 ന് മുമ്പ് ഇത്തരം സംഭവങ്ങളെക്കുറിച്ച് താന്‍ കേട്ടിട്ടില്ലെന്നും ശ്രേയസ് പറയുന്നു. അതേസമയം, ഹൃദയാഘാതത്തിന് കാരണം കോവിഡ്-19 വാക്സിന്റെ പാര്‍ശ്വഫലമാവാമെന്നും താരം കൂട്ടിച്ചേര്‍ത്തു. ലെഹ്റന്‍ റെട്രോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വിവാദമായ പ്രസ്താവന.

Shreyas Talpade | പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത എനിക്കെങ്ങനെ ഹൃദയാഘാതം ഉണ്ടായി? കോവിഡ്-19 വാക്സിന്റെ പാര്‍ശ്വഫലമാകാമെന്ന് നടന്‍ ശ്രേയസ് തല്‍പാഡെ

കഴിഞ്ഞ ഡിസംബറിലാണ് ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. ഇതിന് പിന്നാലെ ആരോഗ്യവാനായി തിരിച്ചെത്തിയ താരം, 'ജീവിതത്തിലെ രണ്ടാമത്തെ അവസരം' എന്നാണ് അതിജീവനത്തിനെ വിശേഷിപ്പിച്ചത്. തന്റെ ജീവിതത്തില്‍ ഇതിനുമുമ്പ് ഒരിക്കലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ലെന്നും ആരോഗ്യം നിസ്സാരമായി കാണരുതെന്നും താരം പറയുന്നു. 16-ാം വയസില്‍ നാടകം ചെയ്യാന്‍ തുടങ്ങിയ താരം 20-ാം വയസിലാണ് പ്രൊഫഷണല്‍ നടനായി മാറുന്നത്.

Keywords: News, National, National-News, COVID-19, Health, New Delhi News, Shreyas Talpade, Heart Attack, Side Effect, Covid-19 Vaccine, Possibility, Cholesterol, Tobacco, Meditation, Diabetes, Blood Pressure, Shreyas Talpade Says His Heart Attack Could Be A Side Effect Of COVID-19 Vaccine: 'Wouldn't Negate The Theory'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia