Shivraj Chouhan | ഞാന്‍ വീണ്ടും മുഖ്യമന്ത്രിയാകണോ? ഒതുക്കല്‍ വാര്‍ത്തയ്ക്കിടെ ജനഹിതം അറിയാന്‍ പൊതുയോഗത്തില്‍ ചോദ്യവുമായി ശിവരാജ് സിങ് ചൗഹാന്‍
Oct 7, 2023, 16:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭോപാല്‍: (KVARTHA) അടുത്തിടെയായി മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ചയാകുന്നത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ബിജെപി ഒതുക്കാന്‍ ശ്രമിക്കുന്നുവോ എന്ന ചോദ്യമാണ്. ഈ വര്‍ഷം അവസാനം മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരമൊരു ചോദ്യം ഉയര്‍ന്നിരിക്കുന്നത്. പ്രതിപക്ഷ പാര്‍ടികളും ഇതിനെ ഏറ്റുപിടിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെ ജനങ്ങളുടെ മനസ്സറിയാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍.
വെള്ളിയാഴ്ച മധ്യപ്രദേശിലെ ഡിന്‍ഡോറിയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെ താന്‍ മുഖ്യമന്ത്രിയായി വീണ്ടും വരുന്നതിനെക്കുറിച്ച് ചൗഹാന്‍ ജനങ്ങളുടെ നിലപാട് ആരായുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പോടെ ശിവരാജ് സിങ് ചൗഹാന്‍ പുറത്തുപോകുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും അവകാശപ്പെട്ടിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ചൗഹാന്റെ ചോദ്യം.
'ഇപ്പോള്‍ മധ്യപ്രദേശ് ഭരിക്കുന്ന സര്‍കാരിനേക്കുറിച്ച് നിങ്ങളുടെ അഭിപ്രായം ഞാന്‍ ആരായുകയാണ്. ഈ സര്‍കാര്‍ തുടരണോ വേണ്ടയോ? ഞാന്‍ മുഖ്യമന്ത്രി ആകണോ വേണ്ടയോ? നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തുടരണോ? സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി അധികാരം നിലനിര്‍ത്തേണ്ടതുണ്ടോ?' തുടങ്ങിയ ചോദ്യങ്ങളായിരുന്നു ചൗഹാന്‍ ജനക്കൂട്ടത്തോടു ചോദിച്ചത്. ഈ ചോദ്യങ്ങള്‍ക്കെല്ലാം സദസ് അനുകൂല മറുപടി നല്‍കുകയും ചെയ്തു.
വ്യാഴാഴ്ച ധാര്‍ ജില്ലയില്‍ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്യവെ ശിവരാജ് സിങ് ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയാകില്ലെന്ന് പ്രിയങ്ക ഗാന്ധി അവകാശപ്പെട്ടിരുന്നു. 'മോദി ജി ഇങ്ങോട്ടു വരുന്നു. ശിവരാജ് ജിയുടെ പേരു പറയുന്നതില്‍നിന്ന് ഇപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറുകയാണ്. സ്വന്തം പേരു പറഞ്ഞാണ് അദ്ദേഹം വോടു തേടുന്നത്. ശിവരാജ് ചൗഹാന്‍ എന്തായാലും മുഖ്യമന്ത്രിയാകാന്‍ പോകുന്നില്ല' എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.
ബിജെപി ഇതിനകം രണ്ടു സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയെങ്കിലും ചൗഹാന്റെ പേര് ഉള്‍പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാന്‍, അടുത്തിടെ ചില പൊതുപരിപാടികളിലും റാലികളിലും വികാരാധീനനായിരുന്നു. ബുധ് നിയില്‍ നടന്ന പൊതു പരിപാടിയിലും താന്‍ തുടരുന്ന കാര്യത്തില്‍ അദ്ദേഹം ജനഹിതം ആരാഞ്ഞിരുന്നു. ഉജ്ജയിനില്‍ നടന്ന ഒരു പരിപാടിയില്‍, രാഷ്ട്രീയത്തിലെ വഴികള്‍ വഴുവഴുപ്പുള്ളതാണെന്നും ഓരോ ചുവടിലും വഴുതി വീഴുമോ എന്നു ഭയക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

Keywords: Should I Be Chief Minister Again: Shivraj Chouhan At Madhya Pradesh Rally, Bhopal, News, Chief Minister, Shivraj Chouhan, Madhya Pradesh Rally, Politics, BJP, Congress, Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.