Shoe Thrown | 'ഗുര്‍ജ്ജര്‍ നേതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന പരിപാടിയില്‍ ക്ഷണിച്ചില്ല'; മന്ത്രി അശോക് ചന്ദ്‌നക്ക് നേരെ ഷൂ എറിഞ്ഞു; പിന്നില്‍ സചിന്‍ പൈലറ്റിന്റെ അനുയായികളെന്ന് ആരോപണം
Sep 13, 2022, 11:51 IST
ജയ്പൂര്‍: (www.kvartha.com) രാജസ്താനില്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ബഹുജന യോഗത്തില്‍ മന്ത്രിക്ക് നേരെ ഷൂ ഏറ്. കായിക മന്ത്രി അശോക് ചന്ദ്‌നക്ക് നേരെയാണ് ഷൂ എറിഞ്ഞത്. മുന്‍ ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റിന്റെ അനുയായികളാണ് അശോക് ചന്ദ്‌നക്ക് നേരെ ഷൂ എറിഞ്ഞതെന്ന് ആരോപണമുയര്‍ന്നു.
ഗുര്‍ജ്ജര്‍ നേതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന പരിപാടിയില്‍ സചിന്‍ പൈലറ്റിനെ വിളിക്കാഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം. ഷൂ എറിഞ്ഞ പ്രവര്‍ത്തകര്‍ പൈലറ്റിനായി മുദ്രാവാക്യവും വിളിച്ചുവെന്നും റിപോര്‍ടുണ്ട്.
സര്‍കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് രാജസ്താനില്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഗുര്‍ജ്ജര്‍ നേതാവ് കേണല്‍ കിരോരി സിംഗ് ബെയിന്‍സ്ലയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിനിടെയാണ് ഷൂ എറിഞ്ഞ സംഭവം.
സംഭവത്തിന് പിന്നാലെ സചിന്‍ പൈലറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി അശോക് ചന്ദ്‌ന രംഗത്തെത്തി. തനിക്ക് നേരെ ഷൂ എറിഞ്ഞാല്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെങ്കില്‍ ആകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. താന്‍ സംഘര്‍ഷത്തിന് ഇല്ലെന്നും സംഘര്‍ഷമുണ്ടായാല്‍ ഒരാളെ ശേഷിക്കൂവെന്നും താന്‍ അത് ആഗ്രഹിക്കുന്നില്ലെന്നും അശോക് ചന്ദ്‌ന പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.