മാസങ്ങൾക്ക് മുമ്പ് പാകിസ്ഥാൻ പടച്ചുവിട്ട പച്ചക്കള്ളം ഇതാ പൊളിഞ്ഞു! രാഷ്ട്രപതിക്കൊപ്പം ചിരിച്ചുനിൽക്കുന്ന റാഫേൽ പൈലറ്റ് ശിവാംഗി സിങ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഹരിയാനയിലെ അംബാല വ്യോമസേനാ താവളത്തിലാണ് സംഭവം.
● രാഷ്ട്രപതി ദ്രൗപദി മുർമു റാഫേൽ യുദ്ധവിമാനത്തിൽ 30 മിനിറ്റോളം പറന്ന് ചരിത്രം കുറിച്ചു.
● ഓപ്പറേഷൻ സിന്ദൂറിനിടെ ശിവാംഗിയെ പിടികൂടിയെന്നായിരുന്നു പാകിസ്ഥാൻ്റെ വ്യാജ പ്രചാരണം.
● സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിങ് ഇന്ത്യയിലെ ഏക വനിതാ റാഫേൽ പൈലറ്റാണ്.
● പാകിസ്ഥാൻ്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് ഇന്ത്യ അന്നേ സ്ഥിരീകരിച്ചിരുന്നു.
● ശിവാംഗി വ്യോമസേനയുടെ ഗോൾഡൺ ആരോസ് സ്ക്വാഡ്രണിൻ്റെ ഭാഗമാണ്.
ന്യൂഡൽഹി: (KVARTHA) ഓപ്പറേഷൻ സിന്ദൂറിനിടെ തടവിലാക്കിയതായി പാകിസ്ഥാൻ അവകാശപ്പെട്ട ഇന്ത്യൻ വ്യോമസേനാ പൈലറ്റ് ശിവാംഗി സിംഗ് രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത് പാകിസ്ഥാൻ്റെ വ്യാജ പ്രചാരണത്തിനുള്ള കനത്ത തിരിച്ചടിയായി. ഹരിയാനയിലെ അംബാല വ്യോമസേനാ താവളത്തിൽ ബുധനാഴ്ച (2025 ഒക്ടോബർ 29) റാഫേൽ യുദ്ധവിമാനത്തിൽ പറക്കാനായി രാഷ്ട്രപതി എത്തിയപ്പോഴായിരുന്നു ഈ ചരിത്ര മുഹൂർത്തം.
രാഷ്ട്രപതിക്കൊപ്പം സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിങ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. റാഫേൽ യുദ്ധവിമാനത്തിൽ 30 മിനിറ്റോളം പറന്ന് രാഷ്ട്രപതി ചരിത്രം കുറിച്ച ഈ ദിനത്തിൽ, വിമാനം പറത്തിയവരിൽ ഒരാൾ ശിവാംഗിയായിരുന്നു എന്നതും ശ്രദ്ധേയമായി. ഈ ഫോട്ടോ പാകിസ്‌താനുള്ള രാജ്യത്തിൻ്റെ ശക്തമായ സന്ദേശം കൂടിയായി മാറുകയാണ്.
President Droupadi Murmu took a sortie in a Rafale aircraft at Air Force Station, Ambala, Haryana. She is the first President of India to take sortie in two fighter aircrafts of the Indian Air Force. Earlier, she took a sortie in Sukhoi 30 MKI in 2023. pic.twitter.com/Rvj1ebaCou
— President of India (@rashtrapatibhvn) October 29, 2025
പാകിസ്ഥാൻ്റെ വ്യാജ പ്രചാരണവും മറുപടിയും
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഇല്ലാതാക്കാൻ ഇന്ത്യ നടത്തിയ ആക്രമണമാണ് ഓപ്പറേഷൻ സിന്ദൂർ. ഈ ഓപ്പറേഷൻ്റെ സമയത്താണ് ഇന്ത്യയുടെ ഏക വനിതാ റാഫേൽ പൈലറ്റാണ് സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിങ്ങിൻ്റെ പേര് വീണ്ടും വാർത്തകളിൽ ഇടംനേടുന്നത്. ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാൻ ഇന്ത്യയുടെ യുദ്ധവിമാനം വെടിവച്ചിട്ടെന്നും, വെടിവച്ചിട്ട വിമാനത്തിൽ നിന്ന് ചാടിയ ശേഷം സിയാൽകോട്ടിനടുത്ത് വെച്ച് ശിവാംഗി സിംങിനെ യുദ്ധത്തടവുകാരായി പിടികൂടിയെന്നുമായിരുന്നു പാകിസ്ഥാൻ്റെ അവകാശ വാദം.
ഇതുമായി ബന്ധപ്പെട്ട് ചില വ്യാജ വീഡിയോകളും പാകിസ്ഥാൻ അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അഴിച്ചുവിട്ടിരുന്നു. എന്നാൽ, പാകിസ്ഥാൻ്റെ ഈ അവകാശവാദം തെറ്റാണെന്ന് ഇന്ത്യ അന്ന് തന്നെ സ്ഥിരീകരിച്ചിരുന്നു. തങ്ങളുടെ എല്ലാ പൈലറ്റുമാരും ലക്ഷ്യം പൂർത്തിയാക്കി തിരികെയെത്തിയെന്നും ഓപ്പറേഷൻ സിന്ദൂറിന് ശേഷം സൈന്യം നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മാസങ്ങൾക്ക് ശേഷം അതേ ശിവാംഗി സിങ് രാഷ്ട്രപതിക്കൊപ്പം പ്രത്യക്ഷപ്പെട്ടതോടെ വ്യാജ പ്രചാരണങ്ങൾ തകർന്ന് പാക്കിസ്ഥാൻ നാണംകെട്ടു.
റാഫേൽ പൈലറ്റ് ശിവാംഗി സിങ്
ഉത്തർപ്രദേശിലെ വാരണാസി സ്വദേശിയായ ശിവാംഗി സിംഗ് ഇന്ത്യയിലെ ഏക വനിതാ റഫാൽ പൈലറ്റാണ്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽനിന്ന് ബിരുദം നേടിയതിനുശേഷമാണ് അവർ വ്യോമസേനയിൽ ചേർന്നത്. 2017-ൽ ഐ.എ.എഫ്-ൻ്റെ വനിതാ ഫൈറ്റർ പൈലറ്റുമാരുടെ രണ്ടാമത്തെ ബാച്ചിലാണ് ശിവാംഗി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. തുടർന്ന് 2020-ലാണ് ശിവാംഗി സിംഗിനെ റഫാൽ പൈലറ്റായി തിരഞ്ഞെടുത്തത്. വ്യോമസേനയുടെ ഗോൾഡൺ ആരോസ് സ്ക്വാഡ്രണിൻ്റെ ഭാഗമാണ് ശിവാംഗി. രാജ്യാന്തര എയർഷോകളിലും ശിവാംഗി രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.
ഇന്ത്യയിലെ ഏക വനിതാ റാഫേൽ പൈലറ്റിൻ്റെ ഈ നേട്ടം സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: Squadron Leader Shivangi Singh, India's only female Rafale pilot, posed with President Murmu, debunking Pakistan's propaganda.
#ShivangiSingh #RafalePilot #DroupadiMurmu #OperationSindoor #IndianAirForce #WomensPower
