Controversy | പ്രധാനമന്ത്രി മോദി ഉദ് ഘാടനം ചെയ്ത ശിവജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നുവീണു; വീഡിയോ; കടന്നാക്രമിച്ച് പ്രതിപക്ഷം
മുംബൈ: (KVARTHA) മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയില്‍ ഛത്രപതി ശിവജി മഹാരാജിന്റെ കൂറ്റന്‍ പ്രതിമ തകര്‍ന്നുവീണു. മാല്‍വാനിലെ രാജ് കോട്ട് കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത 35 അടി പ്രതിമ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തകര്‍ന്നുവീണത്. ശരീരഭാഗം മൊത്തം തകര്‍ന്നടിഞ്ഞ പ്രതിമയുടെ കാല്‍പാദത്തിന്റെ ഭാഗം മാത്രമാണ് പീഠത്തില്‍ ബാക്കിയുള്ളത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് നാവികസേനാ ദിനത്തോടനുബന്ധിച്ച് രാജ് കോട്ട് കോട്ടയില്‍ നടന്ന ആഘോഷ ചടങ്ങിലായിരുന്നു പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. പ്രതിമ നിര്‍മാണത്തിന്റെ ഗുണനിലവാരത്തിന് സര്‍ക്കാര്‍ വലിയ ശ്രദ്ധ നല്‍കിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Sindhudurg, Maharashtra: The full-sized statue of Chhatrapati Shivaji Maharaj has collapsed. More details are awaited pic.twitter.com/hYK3opSS7M
— IANS (@ians_india) August 26, 2024
തകര്‍ന്നുവീണതിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, എന്നാല്‍ നഗരത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയും ശക്തമായ കാറ്റുമാണ് ഇതിന് കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ പരിശോധിച്ചുവരികയാണ്.
#ShivajiStatue #Maharashtra #IndiaNews #Politics #Controversy