Shiva Rajkumar | ദുല്‍ഖറിന്റെ വലിയ ആരാധകനാണ്, ആദ്യ സിനിമ മുതല്‍ ശ്രദ്ധിക്കാറുണ്ട്, മികച്ച നടനാണ് അദ്ദേഹമെന്നും കന്നഡ താരം ശിവ രാജ് കുമാര്‍

 


ബംഗ്ലൂരു: (KVARTHA) നടന്‍ ദുല്‍ഖര്‍ സല്‍മാനോടുള്ള ആരാധന പങ്കുവച്ച് കന്നഡ താരം ശിവ രാജ് കുമാര്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗോസ്റ്റിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കെടുത്ത ചടങ്ങിലാണ് അദ്ദേഹം ദുല്‍ഖറിനോടുള്ള ആരോധനയെ ക്കുറിച്ച് പറഞ്ഞത്. ദുല്‍ഖറിന്റെ ആദ്യ സിനിമ മുതല്‍ ശ്രദ്ധിക്കാറുണ്ടെന്നും ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്നും പറഞ്ഞ ശിവ രാജ് കുമാര്‍ അദ്ദേഹം വളരെ മികച്ച നടനാണെന്നും വ്യക്തമാക്കി.

Shiva Rajkumar | ദുല്‍ഖറിന്റെ വലിയ ആരാധകനാണ്, ആദ്യ സിനിമ മുതല്‍ ശ്രദ്ധിക്കാറുണ്ട്, മികച്ച നടനാണ് അദ്ദേഹമെന്നും കന്നഡ താരം ശിവ രാജ് കുമാര്‍

മോഹന്‍ലാലും മമ്മൂട്ടിയുമായുളള അടുത്ത സൗഹൃദത്തെ കുറിച്ചും ശിവ രാജ് കുമാര്‍ പറഞ്ഞു. ഞാന്‍ ആരാധിക്കുന്ന മുതിര്‍ന്ന നടനാണ് മമ്മൂട്ടി. കഴിഞ്ഞ 30- 35 വര്‍ഷത്തോളമായി ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കാണുന്നുണ്ട്. മോഹന്‍ലാല്‍ സാറുമായും വളരെ അടുത്ത സൗഹൃദമാണുള്ളത്. എന്റെ കുടുംബവുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്.

ഇന്‍ഡ്യന്‍ സിനിമയിലെ മാസ്റ്റേഴ്‌സാണ് മോഹന്‍ലാലും മമ്മൂട്ടിയും. ജയറാം എനിക്ക് സഹോദരനാണ്. കേരളത്തില്‍ വരുമ്പോള്‍ ഒന്നിച്ച് സിനിമ ചെയ്യണമെന്ന് അദ്ദേഹം പറയാറുണ്ട്. അതുപോലെ തിലകന്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങളേയും എനിക്ക് വളരെ ഇഷ്ടമാണ് എന്നും ശിവ രാജ് കുമാര്‍ പറഞ്ഞു.

Keywords:  Shiva Rajkumar is an ardent fan of Dulquer Salmaan, Bengaluru, News, Promotion, Shiva Rajkumar, Dulquer Salmaan, Fan, Mammooty, Mohanlal, Jayaram, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia