കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബാല്‍ താകറെയുടെ പ്രതിമ വൃത്തിയാക്കി ശിവസേന പ്രവര്‍ത്തകര്‍; ശുദ്ധികലശം നടത്തിയത് പാലും ഗോമൂത്രവും ഉപയോഗിച്ച്, പാര്‍ടിയെ വഞ്ചിച്ച നേതാവാണ് റാണെയെന്ന് പ്രവര്‍ത്തകര്‍

മുംബൈ: (www.kvartha.com 20.08.2021) കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബാല്‍ താകറെയുടെ പ്രതിമ വൃത്തിയാക്കി ശിവസേന പ്രവര്‍ത്തകര്‍. ബി ജെ പി സംഘടിപ്പിച്ച ജന്‍ ആശീര്‍വാദ് യാത്രയുടെ ഭാഗമായിട്ടാണ് നാരായണ്‍ റാണെ മുംബൈ ശിവജി പാര്‍കിലെ ബാല്‍ താകറെയുടെ പ്രതിമ സന്ദര്‍ശിച്ചത്. 

കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബാല്‍ താകറെയുടെ പ്രതിമ വൃത്തിയാക്കി ശിവസേന പ്രവര്‍ത്തകര്‍; ശുദ്ധികലശം നടത്തിയത് പാലും ഗോമൂത്രവും ഉപയോഗിച്ച്, പാര്‍ടിയെ വഞ്ചിച്ച നേതാവാണ് റാണെയെന്ന് പ്രവര്‍ത്തകര്‍

മന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞയുടനെ പ്രതിമ ശിവസേന പ്രവര്‍ത്തകര്‍ ശുദ്ധീകരിക്കുകയായിരുന്നു. പ്രതിമയില്‍ പാലും ഗോമൂത്രവും ഉപയോഗിച്ചാണ് പ്രവര്‍ത്തകര്‍ ശുദ്ധികലശം നടത്തിയത്. വ്യാഴാഴ്ചയാണ് സംഭവം. 

കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ബാല്‍ താകറെയുടെ പ്രതിമ വൃത്തിയാക്കി ശിവസേന പ്രവര്‍ത്തകര്‍; ശുദ്ധികലശം നടത്തിയത് പാലും ഗോമൂത്രവും ഉപയോഗിച്ച്, പാര്‍ടിയെ വഞ്ചിച്ച നേതാവാണ് റാണെയെന്ന് പ്രവര്‍ത്തകര്‍

ബാല്‍ താകറെയുടെ സ്മാരകത്തില്‍ പ്രവേശിക്കാന്‍ റാണെക്ക് അവകാശമില്ലെന്നും ശിവസേനയെ വഞ്ചിച്ച നേതാവാണ് റാണെയെന്നും ശിവസേന പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ റാണെ പ്രവേശിക്കുന്നത് ശിവസേന പ്രവര്‍ത്തകര്‍ തടഞ്ഞില്ല. വി ഡി സവര്‍കറുടെ സ്മാരകത്തിലും റാണെ പുഷ്പാഞ്ജലി അര്‍പിച്ചു.

2005ല്‍ ശിവസേനയില്‍ നിന്ന് വിട്ടതിന് ശേഷം ആദ്യമായാണ് താകറെ സ്മാരകത്തില്‍ നാരായണ്‍ റാണെ എത്തുന്നത്. 1999ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു റാണെ. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2019ല്‍ ബി ജെ പിയിലെത്തി.  

Keywords:  News, National, India, Mumbai, Shiv Sena, Politics, Political Party, Minister, Shiv Sena workers 'purify' Thackeray memorial after Union minister Narayan Rane's visit
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia