യോഗി ആദിത്യനാഥിനെ ഹിറ്റ്ലറിനോട് ഉപമിച്ച് ശിവസേന, ഹിറ്റ്ലര്‍ ജൂതന്‍മാരോട് പെരുമാറിയതിന് സമാനമാണ് യോഗിയുടെ മനോഭാവമെന്നും വിമർശനം
May 24, 2020, 13:43 IST
ADVERTISEMENT
മുംബൈ: (www.kvartha.com 24.05.2020) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഹിറ്റ്ലറോട് ഉപമിച്ചും രൂക്ഷമായി വിമർശിച്ചും ശിവസേന. ഇതര സംസ്ഥാന തൊഴിലാളികളോട് ഉത്തർപ്രദേശ് സർക്കാർ കാട്ടുന്ന വിവേചനപരമായ നിലപാടും മനോഭാവം ചൂണ്ടിക്കാട്ടിയാണ് വിമർശനം. രാജ്യസഭാ എംപിയും മുതിർന്ന നേതാവുമായ സഞ്ജയ് റാവത്ത് ശിവസേന മുഖപത്രമായ സാമ്നയില്‍ എഴുതിയ ലേഖനത്തിലാണ് യോഗയെ ഹിറ്റ്ലറിനോട് ഉപമിക്കുന്നത്.
ഹിറ്റ്ലര്‍ ജൂതന്‍മാരോട് പെരുമാറിയതിന് സമാനമാണ് ഇതര സംസ്ഥാന തൊഴിലാളികളോടുള്ള യോഗിയുടെ മനോഭാവമെന്ന് റാവത്ത് തുറന്നടിക്കുന്നു. തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് പോകാന്‍ യോഗി ആദിത്യനാഥും സർക്കാരും സമ്മതിക്കുന്നില്ലെന്ന് റാവത്ത് ആരോപിക്കുന്നു. നേരത്തെ തൊഴിലാളികള്‍ കാല്‍നടയായും സൈക്കിളുകളിലും ട്രക്കുകളിലും വീടുകളിലേക്ക് പോകുന്നത് തടയണമെന്ന് യോഗി ഉത്തരവിട്ടിരുന്നു. ഇതേതുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ രാത്രിയിൽ കാൽനടയായി നാട്ടിലേക്ക് പോകുന്നത് വാർത്തയായിരുന്നു.
മാത്രമല്ല പോലീസിന്റെ അതിക്രമം ഭയന്ന് തൊഴിലാളികൾ യമുന നദി രാത്രിയിൽ മുറിച്ചുകടന്ന് പോകുന്നതും പുറത്തുവന്നിരുന്നു. ഇതിലാണ് ശിവസേനയുടെ വിമര്‍ശനം. ഇതര സംസ്ഥാന തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ദുരിതം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കണ്ണും മനസും തുറന്നു കാണണമെന്ന് റാവത്ത് ലേഖനത്തിൽ ആവശ്യപ്പെടുന്നു. അതിക്രമങ്ങൾ അല്ല ഈ സമയത്ത് വേണ്ടത്, മറിച്ച് വീട്ടിലെത്താൻ വെമ്പുന്നവർക്ക് ആശ്വാസം പകരുന്ന നടപടി ഉണ്ടാകണമെന്നും ലേഖനത്തിൽ പറയുന്നു. എന്നാൽ വിഷയത്തിൽ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Summary: Shiv Sena slams UP CM Yogi Adityanath via mouthpiece Saamana, compares him to Hitler

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.