സംസ്ഥാനത്ത് ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതിരുന്നാല്‍ അടുത്ത തന്ത്രത്തിലേക്കു കടക്കും; കോണ്‍ഗ്രസ് ശത്രുവല്ല, സോണിയ ഗാന്ധിയുടെ തീരുമാനം സ്വാഗതം ചെയ്യുമെന്നും ശിവസേന
Nov 10, 2019, 15:09 IST
മുംബൈ: (www.kvartha.com 10.11.2019) സംസ്ഥാനത്ത് ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതിരുന്നാല്‍ അടുത്ത തന്ത്രത്തിലേക്കു കടക്കുമെന്നു ശിവസേന. കോണ്‍ഗ്രസ് ശത്രുവല്ലെന്നും സോണിയ ഗാന്ധിയുടെ തീരുമാനം സ്വാഗതം ചെയ്യുമെന്നുമുള്ള നയം വ്യക്തമാക്കിയാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. ശിവസേനാ നേതാവ് സഞ്ജയ് റാവുത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതിനെ ശിവസേന സ്വാഗതം ചെയ്യുകയുംചെയ്തു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ താല്‍പര്യമോ, അംഗബലമോ ഉണ്ടെങ്കില്‍ അക്കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി കഴിഞ്ഞ ദിവസമാണ് ബിജെപിക്കു കത്തു നല്‍കിയത്.
തിങ്കളാഴ്ച രാത്രി എട്ടുമണിക്കകം മറുപടി നല്‍കണം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഞായറാഴ്ച ബിജെപി സംസ്ഥാന ഏകോപന സമിതി യോഗവും ചേരുന്നുണ്ട്. നിയമസഭയുടെ കാലാവധി അവസാനിച്ച ശനിയാഴ്ചയും സര്‍ക്കാര്‍ രൂപീകരണത്തിന് ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിലായിരുന്നു ഗവര്‍ണറുടെ നീക്കം.
അതിനിടെ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പാര്‍ട്ടി 'നയതന്ത്രം' വ്യക്തമാക്കി ശിവസേന രംഗത്തെത്തിയിരിക്കുന്നത്. ഗവര്‍ണറുടെ ഇടപെടലിലൂടെ സംസ്ഥാനത്തിന് ഒരു സര്‍ക്കാര്‍ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെയാണു ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടത്. എന്നാല്‍ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍ എന്തുകൊണ്ട് ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചില്ല? ഗവര്‍ണറുടെ നടപടിയില്‍ എല്ലാം വ്യക്തമാകട്ടെ എന്ന നിലപാടിലാണ് പാര്‍ട്ടി.
ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതിരുന്നാല്‍ ശിവസേന അവരുടെ തന്ത്രം പ്രഖ്യാപിക്കും. രാഷ്ട്രീയം ശിവസേനയ്ക്കു കച്ചവടമല്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി റാവുത്ത് പറഞ്ഞു. ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുടെ വസതിക്കു സമീപം അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടു പ്രവര്‍ത്തകര്‍ നോട്ടീസുകള്‍ പതിച്ചതും രാജ്യസഭാ എംപി കൂടിയായ റാവുത്ത് ചൂണ്ടിക്കാട്ടി.
ഞായറാഴ്ച ഉച്ചയ്ക്ക് ഉദ്ദവ് താക്കറെ പാര്‍ട്ടി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും. എല്ലാ ആഴ്ചയും നടത്താറുള്ള കൂടിക്കാഴ്ചയാണിത്. ഉചിതമായ സമയം വരുമ്പോള്‍ താക്കറെ തീരുമാനമെടുക്കും. ശിവസേനാ നേതാവ് തന്നെ മുഖ്യമന്ത്രിയാകുമെന്നു താക്കറെ നേരത്തേ പറഞ്ഞതാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റു നേതാക്കളെ വിലയ്ക്കു വാങ്ങുന്ന രീതി സംസ്ഥാനത്ത് നടപ്പാകില്ലെന്നും സഞ്ജയ് റാവുത്ത് വ്യക്തമാക്കി.
ശിവസേനയിലെ ആരും കൂറുമാറില്ലെന്നാണു വിശ്വാസം. അങ്ങനെ മാറിയാലും സര്‍ക്കാര്‍ രൂപീകരിക്കാനാകുന്ന സാഹചര്യമല്ല സംസ്ഥാനത്തുള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. പ്രചാരണ കാലത്ത് പറഞ്ഞ കാര്യങ്ങള്‍ അതിനാല്‍ത്തന്നെ പ്രസക്തമല്ലെന്നും എന്‍സിപിയുമായുള്ള ബന്ധം സംബന്ധിച്ച് റാവുത്ത് വ്യക്തമാക്കി. സോണിയ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് മഹാരാഷ്ട്രയുടെ ശത്രുവല്ല. സംസ്ഥാനത്ത് സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ ഉറപ്പുവരുത്താന്‍ സഹായിക്കുന്ന തീരുമാനം കോണ്‍ഗ്രസ് സ്വീകരിച്ചാല്‍ അതിനെ സ്വാഗതം ചെയ്യുമെന്നും റാവുത്ത് പറഞ്ഞു.
105 എംഎല്‍എമാരാണ് മഹാരാഷ്ട്രയില്‍ ബിജെപിക്കുള്ളത്. സ്വതന്ത്രരും ചെറു കക്ഷികളുമടക്കമുള്ള 29ല്‍ 15 അംഗങ്ങളുടെ പിന്തുണ പാര്‍ട്ടി അവകാശപ്പെടുന്നുണ്ട്. അപ്പോള്‍ അംഗബലം 120 ആകും. എന്നാല്‍, കേവല ഭൂരിപക്ഷത്തിനു വേണ്ട 145 എത്താന്‍ 25 പേര്‍ കൂടി വേണം. ശിവസേന 56, എന്‍സിപി 54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് മഹാരാഷ്ട്ര നിയമസഭയിലെ മറ്റു കക്ഷികളുടെ സീറ്റുനില.

മുഖ്യമന്ത്രി സ്ഥാനത്തില്‍ തട്ടിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം ഓരോ പാര്‍ട്ടിക്കും നല്‍കാനാണ് ശിവസേനയുടെ നിര്‍ദേശം. എന്നാല്‍ അത് അനുവദിക്കില്ലെന്ന് ബിജെപിയും വ്യക്തമാക്കുന്നു. ഇതോടെയാണ് സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Shiv Sena not in politics of trade, will declare stand once no one else forms govt: Sanjay Raut,Mumbai, News, Politics, Trending, Shiv Sena, Congress, Sonia Gandhi, BJP, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.