Toilet Cleaning | സര്‍കാര്‍ ആശുപത്രിയിലെ ശുചിമുറി ആശുപത്രി ഡീനിനെ കൊണ്ട് വൃത്തിയാക്കിപ്പിച്ച് ശിവസേന എംപി; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

 


മുംബൈ: (KVARTHA) സര്‍കാര്‍ ആശുപത്രിയിലെ ശുചിമുറി ആശുപത്രി ഡീനിനെ കൊണ്ട് വൃത്തിയാക്കിപ്പിച്ച് ശിവസേന എംപി. മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കര്‍റാവു ചവാന്‍ സര്‍കാര്‍ ആശുപത്രിയിലെ വൃത്തിഹീനമായ ശുചിമുറിയാണ് ആശുപത്രി ഡീന്‍ ഡോ ശ്യാമറാവോ വകോടേയെ കൊണ്ട് ശിവസേന (ഷിന്‍ഡെ വിഭാഗം) എംപി ഹേമന്ദ് പാട്ടീല്‍ വൃത്തിയാക്കിച്ചത്. ഇതുസംബന്ധിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചു.

Toilet Cleaning | സര്‍കാര്‍ ആശുപത്രിയിലെ ശുചിമുറി ആശുപത്രി ഡീനിനെ കൊണ്ട് വൃത്തിയാക്കിപ്പിച്ച് ശിവസേന എംപി; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

ചൂലു കൊണ്ട് ഡീന്‍ ശുചിമുറി കഴുകുമ്പോള്‍ വെള്ളമൊഴിച്ചു കൊടുത്ത് എംപി സമീപത്ത് നില്‍ക്കുന്ന ചിത്രങ്ങളാണു പുറത്തുവന്നത്. ആശുപത്രിയിലെ ശുചിമുറി തീര്‍ത്തും വൃത്തിഹീനമായിരുന്നുവെന്നാണ് ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്.

ശങ്കര്‍റാവു ചവാന്‍ സര്‍കാര്‍ ആശുപത്രിയില്‍ 48 മണിക്കൂറിനിടെ 31 പേരാണ് മരിച്ചത്. ഇതില്‍ 15 പേര്‍ നവജാതശിശുക്കളോ കുട്ടികളോ ആണ്. ആശുപത്രിയിലെ 71 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതേത്തുടര്‍ന്നാണ് ആശുപത്രിയിലെ സാഹചര്യം വിലയിരുത്തുന്നതിനായി എംപി സന്ദര്‍ശിച്ചത്. ഇതിനിടെ നടത്തിയ പരിശോധനയിലാണ് ശുചിമുറി വൃത്തിഹീനമായി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ആശുപത്രി ഡീന്‍ ഡോ ശ്യാമറാവോ വകോടേയോട് വൃത്തിയാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

അതേസമയം മരുന്നുകള്‍ ലഭ്യമല്ലാത്തതാണു അത്യാഹിതത്തിനു കാരണമെന്ന ആരോപണം ആശുപത്രി ഡീന്‍ ഡോ ശ്യാമറാവോ വകോടേ നിഷേധിച്ചു. ഡോക്ടര്‍മാരുടെ അഭാവമോ മരുന്നുകളുടെ അപര്യാപ്തതയോ ഉണ്ടായിട്ടില്ലെന്നും ഡീന്‍ പറഞ്ഞിരുന്നു. മരുന്നിന്റെ ലഭ്യതക്കുറവാണ് മരണങ്ങള്‍ക്കു കാരണമെന്നു കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.

70 80 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏക ആശുപത്രിയാണെന്നും ചില ഘട്ടങ്ങളില്‍ രോഗികളുടെ എണ്ണം വല്ലാതെ വര്‍ധിക്കാറുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതു നിഷേധിച്ചു കൊണ്ടാണ് ചൊവ്വാഴ്ച പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ രോഗികളാണ് മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആശുപത്രിയില്‍ സെപ്റ്റംബര്‍ 30നും ഒക്ടോബര്‍ ഒന്നിനും മരിച്ച 12 നവജാത ശിശുക്കള്‍ക്കു തീരെ ഭാരം ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി ഡീന്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. ശിശുരോഗ വിഭാഗത്തില്‍ 142 കുട്ടികളെയാണു പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ 42 പേരുടെ നില ഗുരുതരമാണെന്നും ഡോക്ടര്‍ അറിയിച്ചു. ആശുപത്രിയിലെ കൂട്ടമരണത്തില്‍ ഏക്നാഥ് ഷിന്‍ഡെ സര്‍കാരിനെ പ്രതിരോധത്തിലാക്കി കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

അന്വേഷണം വേണമെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. പബ്ലിസിറ്റിക്കായി ബിജെപി സര്‍കാരിനു കോടികള്‍ ചിലവഴിക്കാം, കുട്ടികള്‍ക്കു മരുന്നുവാങ്ങാന്‍ പണമില്ലേ എന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

Keywords:  Shiv Sena MP makes Dean clean filthy toilet in hospital where 31 people died in 2 days, Mumbai, News, Politics, Shiv Sena MP Makes Dean Clean Filthy Toilet, Social Media, Hospital, Death, Children, Medicine, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia