Controversy | രാഹുല്‍ ഗാന്ധിയുടെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന എംഎല്‍എ സഞ്ജയ് ഗെയ് ക് വാദ് 

 
Shiv Sena MLA offers Rupees 11 lakh to attack Rahul Gandhi
Shiv Sena MLA offers Rupees 11 lakh to attack Rahul Gandhi

Photo Credit: Facebook / Rahul Gandhi

● എതിര്‍പ്പിന് കാരണം സംവരണവുമായി ബന്ധപ്പെട്ട പരാമര്‍ശം
● ഗെയ് ക് വാദിനെ തള്ളി മഹാരാഷ്ട്ര ബിജെപി 

മുംബൈ: (KVARTHA) പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന എംഎല്‍എ. ഷിന്ദേ വിഭാഗം എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ് ആണ് പാരിതോഷികം പ്രഖ്യാപിച്ചത്. സംവരണവുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോടുള്ള വിയോജിപ്പിന് പിന്നാലെയാണ് എംഎല്‍എയുടെ വിവാദ പ്രസ്താവന.


'ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് രാഹുല്‍ വിദേശത്ത് വെച്ച് സംസാരിച്ചു. കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖം പുറത്താക്കുന്ന പ്രതികരണമായിരുന്നു ഇത്. സംവരണത്തെ എതിര്‍ക്കുന്നതിന്റെ മാനസികാവസ്ഥയാണ് ഇത് പ്രകടമാക്കുന്നത്. രാഹുലിന്റെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം നല്‍കാം'- എന്നായിരുന്നു ഗെയ് ക് വാദ് പറഞ്ഞത്.

എന്നാല്‍ ഗെയ് ക് വാദിനെ തള്ളി മഹാരാഷ്ട്ര ബിജെപി രംഗത്തെത്തി. സംസ്ഥാനത്ത് ശിവസേനയുടെ ഘടകക്ഷിയാണ് ബിജെപി. ഗെയ് ക് വാദിന്റെ അഭിപ്രായങ്ങളെ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ പുരോഗതിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നെഹ് റു സംവരണത്തെ എതിര്‍ത്തിരുന്നു എന്നും വ്യക്തമാക്കി.

#RahulGandhi #ShivSena #SanjayGaikwad #Controversy #Reservation #BJP
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia