Arrested | രണ്ടാം ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയശേഷം ചിതാഭസ്മം കടലില്‍ ഒഴുക്കിയെന്ന പരാതിയില്‍ ശിവസേന നേതാവും 2 സഹായികളും അറസ്റ്റില്‍

 


മുംബൈ: (www.kvartha.com) രണ്ടാം ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയശേഷം ചിതാഭസ്മം കടലില്‍ ഒഴുക്കിയെന്ന പരാതിയില്‍ ശിവസേന നേതാവും രണ്ടു സഹായികളും അറസ്റ്റില്‍. ഭായ് സാവന്ത് എന്ന സുകാന്ത് സാവന്ത് (47) ആണ് അറസ്റ്റിലായത്. ഇയാളുടെ സഹായികളായ രൂപേഷ് (ഛോട സാവന്ത്-43), പ്രമോദ് (പമ്യ ഗവനാങ്-33) എന്നിവരും അറസ്റ്റിലായി.

Arrested | രണ്ടാം ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയശേഷം ചിതാഭസ്മം കടലില്‍ ഒഴുക്കിയെന്ന പരാതിയില്‍ ശിവസേന നേതാവും 2 സഹായികളും അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

രത്നഗിരി പഞ്ചായത് സമിതി മുന്‍ പ്രസിഡന്റായ സ്വപ്നാലിയെ (35) കുടുംബവഴക്കിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 31 നാണ് ഇയാള്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ചിതാഭസ്മം കടലില്‍ ഒഴുക്കി. കൊലപാതകത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി സുകാന്ത് പൊലീസിനെ സമീപിച്ചു.

പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ, സെപ്റ്റംബര്‍ 10ന് മകളുടെ തിരോധാനത്തില്‍ സുകാന്തിന് പങ്കുണ്ടെന്ന ആരോപണവുമായി സ്വപ്നാലിയുടെ അമ്മ സംഗീത ഷിര്‍കെ രംഗത്തെത്തി. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഭാര്യയെ കൊന്ന് ചിതാഭസ്മം കടലില്‍ ഒഴുക്കിയതായി സുകാന്ത് സമ്മതിച്ചു.

തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചിതാഭസ്മം കടലില്‍ ഒഴുക്കിയതെന്നും പറഞ്ഞു. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ സെപ്റ്റംബര്‍ 19 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

You Might Also Like:

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia