ഷാരൂഖിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സ്റ്റേഡിയം ജീവനക്കാരനെ ശിവസേന ആദരിക്കുന്നു

 


ADVERTISEMENT

ഷാരൂഖിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സ്റ്റേഡിയം ജീവനക്കാരനെ ശിവസേന ആദരിക്കുന്നു
മുംബൈ: ശിവസേനയുടെ ആജന്മ ശത്രുവായ ഷാരൂഖ് ഖാനെ വാങ്കഡെ സ്റ്റേഡിയത്തില്‍ വച്ച് തടഞ്ഞ സ്റ്റേഡിയം ജീവനക്കാരനെ ശിവസേന ആദരിക്കുന്നു. വികാസ് ദാല്‍ വി എന്ന സുരക്ഷാ ഗാര്‍ഡിനെയാണ്‌ ശിവസേന ആദരിക്കുന്നത്. വികാസിന്റെ ചിത്രം വച്ചുള്ള പോസ്റ്ററുകള്‍ നഗരത്തിന്റെ നാനാഭാഗങ്ങളിലും പതിച്ചിട്ടുണ്ട്. വികാസിന്‌ അഭിവാദ്യം ചെയ്തുകൊണ്ടുള്ള മുദ്രാവാക്യങ്ങളും പോസ്റ്ററുകളിലുണ്ട്. ഷാരൂഖിനെ അധിക്ഷേപിക്കാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാത്ത ശിവസേനയ്ക്ക് ഇത്തരമൊരവസരം വീണുകിട്ടിയതിന്റെ ആഹ്ലാദത്തിലാണ്‌ പ്രവര്‍ത്തകര്‍.


Keywords:  Mumbai, Sharukh Khan, IPL, Shiv Sena
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia