പുരുഷന്മാരില്‍ ബലാത്സംഗ കുറ്റം ചുമത്തുന്നത് ഫാഷനായി മാറിയെന്ന് ശിവസേന

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 02.08.2014) മുംബൈയില്‍ മോഡലിനെ പീഡിപ്പിച്ച ഡി.ഐ.ജിയെ പിന്തുണച്ചു കൊണ്ട് ശിവസേന രംഗത്ത്. അടുത്ത കാലത്ത് പുരുഷന്മാരില്‍ ബലാത്സംഗ കുറ്റം ചുമത്തുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെ പറയുന്നു.

മുംബൈ പോലീസില്‍ ദീര്‍ഘകാലത്തെ  സേവന പാരമ്പര്യമുള്ള ആളാണ് ആരോപണ വിധേയനായിരിക്കുന്ന ഡി.ഐ.ജി സുനില്‍ പരസ്‌കര്‍. ഒരു മോഡല്‍ അദ്ദേഹത്തിനു നേരെ പീഡനക്കുറ്റം ചുമത്തിയോടെ ഒറ്റ രാത്രി കൊണ്ടാണ് പരസ്‌കര്‍ വില്ലനായി മാറിയത്. വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ആയുധമായാണ് പലരും ഇപ്പോള്‍ ബലാത്സംഗത്തെ കാണുന്നത്.

ഡെല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച്  കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചതിനു ശേഷം നിരവധി നിയമങ്ങളാണ് സര്‍ക്കാര്‍  കൊണ്ടുവന്നത്. എന്നിട്ടും  ഇന്ത്യയില്‍ ബലാത്സംഗങ്ങള്‍ക്ക്  കുറവുണ്ടോ എന്ന്  പത്രം ചോദിക്കുന്നു. സത്യം തെളിയിക്കപ്പെട്ടാല്‍ അത് അംഗീകരിക്കാം. എന്നാല്‍ അതുവരെ കുറ്റാരോപിതനെ മാധ്യമങ്ങള്‍ വിചാരണ ചെയ്യുന്നത് അയാളുടെ ധാര്‍മികതയെ ചോദ്യം ചെയ്യുന്നതിന് തുല്യമല്ലേ എന്ന ചോദ്യവും പത്രം ഉന്നയിക്കുന്നുണ്ട്.

അതേസമയം ഡി ഐ ജിക്കെതിരെ ആരോപണം ഉന്നയിച്ച മോഡലിനെയും പത്രം നിശിതമായി വിമര്‍ശിക്കുന്നുണ്ട്.  മോഡലിന്റെ പശ്ചാത്തലം അന്വേഷിക്കാതെയാണ് അവരെ എല്ലാവരും ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. ആറു മാസം മുമ്പാണ് പീഡനം നടന്നത്. എന്നാല്‍ ഇപ്പോഴാണ് ഇതുസംബന്ധിച്ച പരാതി നല്‍കുന്നത്  . അതിന്റെ കാരണമെന്താണെന്ന് പോലീസ് അന്വേഷിക്കുന്നില്ലെന്നും പത്രം കുറ്റപ്പെടുത്തുന്നു.

മുംബൈ ശക്തിമില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസില്‍ പരാതി  നല്‍കിയിട്ടുണ്ടെന്നും പത്രത്തിലൂടെ ശിവസേന വ്യക്തമാക്കുന്നു.

പുരുഷന്മാരില്‍  ബലാത്സംഗ കുറ്റം ചുമത്തുന്നത് ഫാഷനായി മാറിയെന്ന് ശിവസേന

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Shiv Sena backs DIG accused of raping a model; says slapping rape charges is now a 'fashion', Mumbai, New Delhi, Police, Complaint, Girl, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia