Raj Kundra | ഇന്‍ഡ്യ വിടാമെന്ന് ശില്‍പ പറഞ്ഞു; ജയില്‍ ജീവിതം തന്നെ മാത്രമല്ല കുടുംബത്തെയും തകര്‍ത്തു, ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചു; കടന്നുപോയത് വേദനാജനകമായ അവസ്ഥയിലൂടെയെന്നും രാജ് കുന്ദ്ര
Oct 25, 2023, 14:40 IST
മുംബൈ: (KVARTHA) നീല ചലച്ചിത്ര നിര്‍മാണ കേസുമായി ബന്ധപ്പെട്ട് ജയില്‍ മോചിതനായതിന് ശേഷം താന്‍ കടന്നുപോയ അവസ്ഥകളെ കുറിച്ച് തുറന്നുപറഞ്ഞ് വ്യവസായി രാജ് കുന്ദ്ര. ഇന്‍ഡ്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ കടന്നുപോയ അവസ്ഥകളെ കുറിച്ച് രാജ് കുന്ദ്ര വെളിപ്പെടുത്തിയത്.
രാജ് കുന്ദ്രയുടെ ജയില്‍ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് യു.ടി 69. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറച്ചില്‍. രാജ് കുന്ദ്രയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബത്തോടെ ഇന്‍ഡ്യ വിടാമെന്ന് ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി പറഞ്ഞിരുന്നു. ജയില്‍ ജീവിതം തന്നെ മാത്രമല്ല കുടുംബത്തേയും തകര്‍ത്തുവെന്നും ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചുവെന്നും കുന്ദ്ര പറഞ്ഞു.
കുന്ദ്രയുടെ വാക്കുകള്‍:
ശില്‍പയാണ് എന്നോട് ആദ്യമായി ഞാന്‍ ജനിച്ചു വളര്‍ന്ന നാടായ ലന്‍ഡനിലേക്ക് കുടുംബത്തോടെ താമസം മാറാമെന്ന് പറഞ്ഞത്. എന്നാല്‍ എനിക്ക് ഇന്‍ഡ്യവിട്ടുപോകാന്‍ തോന്നിയില്ല. കാരണം ഞാന്‍ ഇന്‍ഡ്യയെ സ്‌നേഹിക്കുന്നു. തെറ്റ് ചെയ്തവരാണ് നാട് വിട്ട് പോകുന്നത്. പക്ഷേ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, അതിനാല്‍ ഇന്‍ഡ്യ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശില്‍പയോട് പറഞ്ഞു.
ജയില്‍ ജീവിതം തന്നെ മാത്രമല്ല കുടുംബത്തെയും തകര്‍ത്തു. ഞാന്‍ ശരിക്കും തകര്‍ന്ന അവസ്ഥയായിരുന്നു. ജയിലില്‍ തന്നെ ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചു. ഇന്ന് ആ വാക്ക് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷെ അന്ന് അങ്ങനെയൊരു അവസ്ഥയിലായിരുന്നു. വളരെയധികം അപമാനിക്കപ്പെട്ടു. ഞാന്‍ കാരണം എന്റെ ഭാര്യയും മക്കളും മാതാപിതാക്കളും മാധ്യമവേട്ടക്ക് ഇരയായി. അത് വേദനാജനകമായിരുന്നു. പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയാമായിരുന്നു- രാജ് കുന്ദ്ര പറഞ്ഞു.
നവംബര്‍ മൂന്നിനാണ് യു.ടി69 തിയറ്ററുകളില്‍ എത്തുന്നത്. ഷാനവാസ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Keywords: Shilpa Shetty suggested moving abroad when Raj Kundra was jailed in pornography case, he 'wanted to end things', Mumbai, News, Raj Kundra, Shilpa Shetty, Interview, Jailed, Theatre, Release, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.