Kiren Rijiju | തന്നെ ഭൗമ ശാസ്ത്ര മന്ത്രാലയത്തിലേക്ക് മാറ്റിയത് ശിക്ഷാനടപടിയായല്ല, മറിച്ച് സര്‍കാര്‍ പദ്ധതിയുടെ ഭാഗമായെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

 


ന്യൂഡെല്‍ഹി: (www.kvartha.com) തന്നെ ഭൗമ ശാസ്ത്ര മന്ത്രാലയത്തിലേക്ക് മാറ്റിയത് ശിക്ഷാനടപടിയായല്ലെന്നും മറിച്ച് സര്‍കാര്‍ പദ്ധതിയുടെ ഭാഗമായാണെന്നുമുള്ള വിശദീകരണവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. വ്യാഴാഴ്ചയാണ് കിരണ്‍ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയത്.

മാറ്റത്തിനെതിരെ പ്രതിപക്ഷനിരയില്‍ നിന്നും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മാറ്റത്തെ കുറിച്ച് പ്രതികരിക്കാത്തതിലായിരുന്നു വിമര്‍ശനം. പ്രതിപക്ഷം എന്നെ തീര്‍ചയായും വിമര്‍ശിക്കും. അവരെന്നെ വിമര്‍ശിക്കുന്നത് പുതിയ കാര്യമല്ല. ഈ മാറ്റം ശിക്ഷാ നടപടിയല്ല. ഇത് സര്‍കാറിന്റെ പദ്ധതിയാണ്. മോദിയുടെ തീരുമാനമാണ് എന്നാണ് മാറ്റത്തെ കുറിച്ചുള്ള റിജിജുവിന്റെ പ്രതികരണം.

റിജിജുവിന്റെ സ്ഥാനമാറ്റത്തെ കുറിച്ച് അറിഞ്ഞയുടന്‍ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷ്രിന്റെ സ്ഥാനമാറ്റത്തെ സംബബന്ധിച്ച് നിശബ്ദത പാലിക്കുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നാലു ദിവസമായി ബിജെപി ഇതുവരെയില്ലാത്തപോലെ ഉരുകിയൊലിക്കുകയാണ്. സ്വയം ആത്മപരിശോധന നടത്താതെ, ഞങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാനാണ് ഈ അന്വേഷണ കുതുകികള്‍ക്ക് താത്പര്യം.

എന്നാല്‍ കിരണ്‍ റിജിജുവിനെ നിയമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയതിനെ കുറിച്ച് പൂര്‍ണ നിശബ്ദത പാലിക്കുകയാണ്. എന്ത് തെറ്റാണ് സംഭവിച്ചത്? വായിട്ടലക്കുന്നയാള്‍ ജുഡീഷ്യറിയെയും ഉദ്യോഗസ്ഥരെയും തമ്മില്‍ തെറ്റിച്ചോ എന്നായിരുന്നു ഷ്രിന്റെയുടെ ചോദ്യം.

ഭൂലോകത്തെ ഏറ്റവും വലിയ പാര്‍ടിയാണെന്ന് അവകാശപ്പെടുന്നവര്‍ക്കും ഒരു മുഴുവന്‍ സമയ നിയമമന്ത്രിയെ പോലും കണ്ടെത്താനാകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയും ആരോപിച്ചു. ജഡ്ജ് നിയമനവുമായി ബന്ധപ്പെട്ട് കിരണ്‍ റിജിജുവും സുപ്രീംകോടതി ജഡ്ജിമാരും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു.

ജഡ്ജിമാര്‍ക്കെതിരെ നിരവധി വിവാദ പ്രസ്താവനകളും റിജിജു നടത്തിയിരുന്നു. ജഡ്ജിമാരില്‍ പലരും ഇന്‍ഡ്യ വിരുദ്ധരാണെന്ന ആരോപണവും ഉന്നയിച്ചിരുന്നു. റിജിജുവിനെ മാറ്റി പകരം അര്‍ജുന്‍ രാം മെഗ്‌വാളിനാണ് നിയമമന്ത്രാലയത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. സഹമന്ത്രിയായ മെഗ്‌വാളിന് നിയമ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയാണുള്ളത്.

Kiren Rijiju | തന്നെ ഭൗമ ശാസ്ത്ര മന്ത്രാലയത്തിലേക്ക് മാറ്റിയത് ശിക്ഷാനടപടിയായല്ല, മറിച്ച് സര്‍കാര്‍ പദ്ധതിയുടെ ഭാഗമായെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു


Keywords: 'Shifting not punishment but plan': Kiren Rijiju after losing law ministry, New Delhi, Politics, News, BJP, Cabinet, Congress, Criticism, Kiren Rijiju, Social Media, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia