Study | രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാണോ? ഈ ഹോർമോണിനെ ബാധിക്കുന്നുവെന്ന് പുതിയ പഠനം; വ്യക്തികളിൽ മാറ്റങ്ങൾ വരുത്തുമെന്നും ഗവേഷകർ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി പുതിയ ഗവേഷണം. രാത്രി ഷിഫ്റ്റിലെ ജോലി വിശപ്പും ഭക്ഷണശീലവും വഷളാക്കുന്നതെങ്ങനെയെന്ന് ഗവേഷകർ പഠനത്തിൽ പറയുന്നു. ബ്രിട്ടനിലെ ബ്രിസ്റ്റോൾ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നത് ശരീരത്തിന്റെ 'സർക്കാഡിയൻ റിഥം' തടസപ്പെടുത്തുന്നതായി കണ്ടെത്തി. വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണിനെയും ഇത് ബാധിക്കുന്നതായി ഗവേഷണം വെളിപ്പെടുത്തി. ഷിഫ്റ്റ് തൊഴിലാളികൾ പലപ്പോഴും വിശപ്പുള്ളവരാണെന്നും സാധാരണ ഷെഡ്യൂളുകളുള്ള ജീവനക്കാരേക്കാൾ കൂടുതൽ ഭാരം വർധിക്കുമെന്നും പുതിയ പഠനം കണ്ടെത്തി.

Study | രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാണോ? ഈ ഹോർമോണിനെ ബാധിക്കുന്നുവെന്ന് പുതിയ പഠനം; വ്യക്തികളിൽ മാറ്റങ്ങൾ വരുത്തുമെന്നും ഗവേഷകർ

'ഗ്ലൂക്കോകോർട്ടിക്കോയിഡ് ഹോർമോണുകൾ' എന്ന് വിളിക്കുന്ന മെറ്റബോളിസവും വിശപ്പും ഉൾപ്പെടെ നിരവധി ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന കരളിന് സമീപം സ്ഥിതി ചെയ്യുന്ന അഡ്രീനൽ ഗ്രന്ഥികളിലാണ് ഗവേഷണ സംഘം ശ്രദ്ധ കേന്ദ്രീകരിച്ചത്. വെളിച്ചവും ഇരുട്ടും തമ്മിലുള്ള ഏകോപനക്കുറവ് മൂലം ഈ ഹോർമോണുകളുടെ പ്രവർത്തനത്തിലെ അസ്വസ്ഥതകൾ വിശപ്പിനെ ബാധിക്കുന്നതായി 'കമ്മ്യൂണിക്കേഷൻസ് ബയോളജി' ഗവേഷണ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ പറയുന്നു. ഇക്കാരണത്താൽ, പകൽ സമയത്ത് നിഷ്ക്രിയരായിരിക്കുമ്പോൾ ധാരാളം ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം വർധിക്കുന്നതായും ഇത് അമിത ഭാരത്തിലേക്ക് നയിക്കുന്നതായും പഠന സംഘം വ്യക്തമാക്കി.

രാത്രി ഷിഫ്റ്റിൽ ദീർഘനേരം ജോലി ചെയ്യുന്നവർ പകൽ സമയം ആസ്വദിക്കുകയും വ്യായാമം ചെയ്യുകയും വേണമെന്ന് ബ്രിസ്റ്റോളിലെ റിസർച്ച് ഫെലോയും പഠനത്തിന്റെ മുതിർന്ന എഴുത്തുകാരനുമായ ബെക്കി കോൺവേ-കാംബെൽ പറഞ്ഞു. അതുപോലെ, ടീമിന്റെ കണ്ടെത്തലുകൾ സ്ഥിരമായ ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമാക്കുന്നു. ഉറക്കത്തിലെ തടസങ്ങൾ മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്കും സ്തനാർബുദം പോലുള്ള രോഗങ്ങളിലേക്കും നയിച്ചേക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

സര്‍കാഡിയന്‍ റിഥം

ഒരു ജീവിയുടെ ശരീരത്തെ നിയന്ത്രിക്കുന്നതിന് അവയ്ക്ക് ഒരു സമയക്രമം ഉണ്ട്. ഉറങ്ങുന്നത്, ഉണരുന്നത്, ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം, ദഹനവ്യവസ്ഥ തുടങ്ങിയവയെ ഒക്കെ പരിസ്ഥിതിയ്ക്ക് അനുസരിച്ച് ഏതൊക്കെ എപ്പോഴൊക്കെ നടക്കണം എന്ന് നിശ്ചയിക്കുന്നത് ഈ സമയ ക്രമമാണ്. ഇതിനെയാണ് സര്‍കാഡിയന്‍ റിഥം എന്ന് പറയുന്നത്.

Keywords: News, National, New Delhi, Health, Lifestyle, Diseases,  Shift workers are often hungrier and can gain more weight than employees with regular schedules, new study finds.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia