Sherlyn Chopra | 'രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ തയ്യാര്‍, പക്ഷേ പേര് മാറ്റാന്‍ പറ്റില്ല'; ആരാധകരുമായി സംവദിക്കുന്നതിനിടെ ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്ര; പിന്നാലെ ട്രോളുകളുമായി സോഷ്യല്‍ മീഡിയ
Aug 8, 2023, 14:23 IST
മുംബൈ: (www.kvartha.com) വിവാദ പ്രസ്താവനകളിലൂടെയും ഗ്ലാമര്‍ വേഷങ്ങളിലൂടെയും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്ന ബോളിവുഡ് നടിയാണ് ഷെര്‍ലിന്‍ ചോപ്ര. കഴിഞ്ഞ മാസം, മുംബൈ ആസ്ഥാനമായുള്ള ഒരു ഫൈനാന്‍സിയര്‍ക്കെതിരെ ഷെര്‍ലിന്‍ ജുഹു പൊലീസ് സ്റ്റേഷനില്‍ പീഡനക്കേസ് ഫയല്‍ ചെയ്തിരുന്നു. വീഡിയോ റികോര്‍ഡിങ്ങിനായി പണം നല്‍കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡനശ്രമം എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തായും പരാതിയില്‍ ഉന്നയിക്കുന്നു.

സംവിധായകന്‍ സാജിദ് ഖാനെതിരേയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കെതിരേയും ഷെര്‍ലിന്‍ പീഡന പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ രാഹുല്‍ ഗാന്ധിയുടെ പേരില്‍ നടത്തിയ ഒരു പരാമര്‍ശം കൊണ്ട് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് താരം.
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പങ്കുവച്ചിരിക്കുകയാണ് താരം. ആരാധകരുമായി സംവദിക്കുന്നതിനിടെയുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. എംപിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നാണ് ഷെര്‍ലിന്‍ ചോപ്രയുടെ പ്രതികരണം.
മുംബൈയിലെ ബാന്ദ്രയില്‍ ഫാന്‍സിനൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യവെയാണ് ചോദ്യമുയര്‍ന്നത്. രാഹുല്‍ ഗാന്ധിയെ വിവാഹം ചെയ്യാന്‍ തയ്യാറാണോ എന്നായിരുന്നു ചോദ്യം? രണ്ടാമതൊന്ന് ആലോചിക്കാതെ 'അതെ' എന്നായിരുന്നു ഷെര്‍ലിന്റെ മറുപടി.
'തീര്‍ച്ചയായും, എന്നാല്‍ വിവാഹശേഷം എന്റെ കുടുംബപ്പേര് മാറ്റില്ല, ചോപ്രയായിതന്നെ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'- നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. രാഹുല്‍ നല്ലൊരു വ്യക്തിയാണെന്നും ഷെര്‍ലിന്‍ കൂട്ടിച്ചേര്‍ക്കുന്നു. അപകീര്‍ത്തിക്കേസ് സ്റ്റേ ചെയ്തതും എംപി സ്ഥാനം തിരികെ ലഭിച്ച് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലെത്തിയതുമെല്ലാം സജീവ ചര്‍ച്ചയിലിരിക്കെയാണ് നടിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ഈ വീഡിയാ പുറത്തുവന്നതോടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ നടിക്കെതിരെ ട്രോളുകള്‍ പങ്കുവെച്ചത്. ഷെര്‍ലിനെ വിവാഹം കഴിച്ച് രാഹുല്‍ ജീവിതം പാഴാക്കില്ലെന്നും ആളുകള്‍ പറയുന്നു.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഷെര്‍ലിന്‍. എക്ത കപൂറിന്റെ പൗരാഷ്പുര്‍-2 എന്ന വെബ്സീരീസിലൂടെയാണ് തിരിച്ചുവരവ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.