Sheezan's Family | 'ഹിജാബ് ധരിക്കുന്നതിലുള്‍പെടെ ഒരു കാര്യത്തിലും നടിയെ നിര്‍ബന്ധിച്ചിട്ടില്ല, അമ്മ വനിതാ ശര്‍മ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍'; തുനിഷയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി അറസ്റ്റിലായ നടന്റെ കുടുംബം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



മുംബൈ: (www.kvartha.com) ബോളിവുഡ് സിനിമ- സീരിയല്‍ നടി തുനിഷ ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി പൊലീസ് കസ്റ്റഡിയിലുള്ള നടന്‍ ശീസാന്‍ ഖാന്റെ കുടുംബം രംഗത്തെത്തി. തുനിഷയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് വാര്‍ത്താസമ്മേളനം നടത്തിയാണ് അറസ്റ്റിലായ നടന്റെ കുടുംബം മറുപടി നല്‍കിയത്. 
Aster mims 04/11/2022

തുനിഷയുടെ മരണത്തില്‍ ശീസാന്‍ ഖാന് യാതൊരു ബന്ധവുമില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് തുനിഷയുടെ അമ്മ വനിതാ ശര്‍മ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ വ്യക്തമാക്കി. ഹിജാബ് ധരിക്കുന്നതിലുള്‍പെടെ ഒരു കാര്യത്തിലും ശീസാനോ തങ്ങളോ തുനിഷയെ നിര്‍ബന്ധിച്ചിട്ടില്ലെന്ന് അവര്‍ വിശദീകരിച്ചു. ശീസാന്‍ ഖാന്റെ അമ്മയും രണ്ടു സഹോദരിമാരുമാണ് വാര്‍ത്താ സമ്മേളനം വിളിച്ച് വിവാദത്തില്‍ പ്രതികരണം അറിയിച്ചത്.

മതം മാറാനും ഹിജാബ് ഇടാനും ശീസാന്‍ ഖാനും കുടുംബവും തുനിഷയെ നിര്‍ബന്ധിച്ചെന്ന ആരോപണവുമായി തുനിഷയുടെ അമ്മ രംഗത്ത് വന്നിരുന്നു. ശീസാന്‍ ഖാന്‍ മറ്റു സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നുവെന്നും അതില്‍ തുനിഷ കടുത്ത വിഷാദത്തിലായിരുന്നുവെന്നും നടിയുടെ അമ്മ ആരോപിച്ചിരുന്നു. 
തുനിഷ ശര്‍മ സ്വന്തം കുടുംബാംഗത്തെ പോലെയായിരുന്നുവെന്നും അവളുടെ വേദന കാണാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും നടി കൂടിയായ ശീസാന്റെ സഹോദരി ഫലാഖ് നാസ് വ്യക്തമാക്കി. ജീവിതം ആസ്വദിക്കണമെന്ന കാഴ്ചപ്പാടായിരുന്നു തുനിഷയുടേത്. പക്ഷേ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായിരുന്നു തുനിഷയുടെ അമ്മയുടെ രീതിയെന്നും അവര്‍ വിശദീകരിച്ചു.

മകളുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി തുനിഷയുടെ അമ്മ രംഗത്തെത്തിയിരുന്നു. മകളുമായി ഇഷ്ടത്തിലായിരുന്ന നടന്‍ ശീസാന്‍ ഖാനും കുടുംബാംഗങ്ങളും മകളെ മതം മാറ്റത്തിന് നിര്‍ബന്ധിച്ചതായും അവര്‍ ആരോപിച്ചിരുന്നു. തുനിഷ ശര്‍മ, ശീസാന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ മറ്റു സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നതായി വ്യക്തമാക്കുന്ന മെസേജുകള്‍ കണ്ടതായും ആരോപണമുണ്ട്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ശീസാന്‍ മകളെ അടിച്ചതായും വനിത ശര്‍മ ആരോപിച്ചിരുന്നു.

അതേസമയം, തുനിഷയും അമ്മയും പലതവണ വീട്ടില്‍ വന്നിട്ടുണ്ട്. ആരെയും ഒന്നും ചെയ്യാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും, 'ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നോ' എന്ന ചോദ്യത്തിന് ഉത്തരമായി ഫലാഖ് നാസ് പറഞ്ഞു. തുനിഷ ഹിജാബ് ധരിച്ച് ശീസാനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നിരുന്നു.

'തുനിഷയ്ക്ക് നീതി കിട്ടണം എന്നത് തന്നെയാണ് ഞങ്ങളുടെയും ആവശ്യം. പക്ഷേ, തുനിഷയുടെ അമ്മ എല്ലാ ആരോപണങ്ങളും ശീസാനെതിരെ വഴിതിരിച്ച് വിടുകയാണ്. അവരുടെ ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല' ഫലാഖ് നാസ് ചൂണ്ടിക്കാട്ടി.

Sheezan's Family | 'ഹിജാബ് ധരിക്കുന്നതിലുള്‍പെടെ ഒരു കാര്യത്തിലും നടിയെ നിര്‍ബന്ധിച്ചിട്ടില്ല, അമ്മ വനിതാ ശര്‍മ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍'; തുനിഷയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി അറസ്റ്റിലായ നടന്റെ കുടുംബം


'തുനിഷയുടെ ജന്‍മദിനമായ ജനുവരി നാലിന് അവള്‍ക്കൊരു സര്‍പ്രൈസ് നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു ഞങ്ങള്‍. ഇക്കാര്യം അവളുടെ അമ്മയ്ക്കും അറിയാം. ഞങ്ങള്‍ക്ക് അവള്‍ ഇളയ സഹോദരി തന്നെയായിരുന്നു. ഞങ്ങള്‍ അവള്‍ക്കൊപ്പം ആറു മാസം ഒന്നിച്ചു ചെലവഴിച്ചിട്ടുണ്ട്. ആ ദിവസങ്ങളില്‍ അവള്‍ അതീവ സന്തോഷവതിയായിരുന്നു' ഫലാഖ് നാസ് പറഞ്ഞു.

ശീസാനും കുടുംബാംഗങ്ങള്‍ക്കുമെതിരെ തുനിഷയുടെ അമ്മ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കണമെന്ന് ശീസാന്റെ അമ്മ ആവശ്യപ്പെട്ടു. ഷൂടിനിടെ ശീസാന്‍ തുനിഷയെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, 'അങ്ങനെയെങ്കില്‍ എന്തുകൊണ്ട് അക്കാര്യം ഞങ്ങളെയോ അധികൃതരെയോ അറിയിച്ചില്ല' എന്നായിരുന്നു ശീസാന്റെ അമ്മയുടെ ചോദ്യം.

ദിവസങ്ങള്‍ക്ക് മുന്‍പാണ് 20 കാരിയായ നടിയെ സീരിയലിന്റെ സെറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശീസാന്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ആരോപണം. തുടര്‍ന്ന് നടിയുടെ അമ്മയുടെ പരാതിയില്‍ നടനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Keywords:  News,National,India,Mumbai,Entertainment,Case,Complaint,Top-Headlines,Trending,Controversy,Allegation,Arrested,Family, Sheezan's family clarifies on Tunisha Sharma wearing hijab
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia