ഇന്ദ്രാണിയുടെ നില വീണ്ടും വഷളായി; അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍

 


മുംബൈ:(www.kvartha.com 04.10.2015) ഷീന ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ആരോഗ്യനില വീണ്ടും വഷളായി. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും അതിനുശേഷമേ ആരോഗ്യനിലയെ കുറിച്ച് പറയാന്‍ കഴിയുവെന്നും ജെജെ ആശുപത്രി ഡീന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആരോഗ്യനിലയില്‍ നേരിയ പുരോഗതി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ഇന്നലെ വെന്റിലേറ്ററില്‍ നിന്നു മാറ്റിയിരുന്നു. അര്‍ദ്ധബോധാവസ്ഥയില്‍ തുടരുന്ന ഇന്ദ്രാണി ഡോക്റ്റര്‍മാരുടെ നിര്‍ദേശങ്ങളോടും പ്രതികരിച്ചിരുന്നു. എന്നാല്‍ രാത്രിയോടെയാണ് നില വീണ്ടും വഷളായത്. ഇന്ദ്രാണിയുടെ ബ്ലഡ് പ്രെഷറും പള്‍സും സാധാരണനിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്ദ്രാണിയുടെ നില വീണ്ടും വഷളായി; അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍ഇന്നലെയാണ് അബോധാവസ്ഥയിലായ നിലയില്‍ ഇന്ദ്രാണിയെ ആര്‍തര്‍ റോഡ് ജയിലില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. അമിതമായി മരുന്നു കഴിച്ചനിലയില്‍ കണ്ടെത്തിയ ഇന്ദ്രാണി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. മകളായ ഷീനാ ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 25നാണ് ഇന്ദ്രാണി മുഖര്‍ജി പിടിയിലായത്. സ്വത്തിന് വേണ്ടി മകളെ കൊന്നതാണെന്നായിരുന്നു ഡ്രൈവറുടെ വെളിപ്പെടുത്തല്‍.

SUMMARY: Indrani Mukerjea, the media executive accused of killing her daughter Sheena Bora, was admitted to J J Hospital in Byculla Friday after she allegedly took an overdose of pills at the Byculla women’s prison. Doctors said her condition was serious but stable. Indrani, who is in judicial custody, was arrested on August 25 by the Khar police. Her former driver Shyam Rai and ex-husband Sanjeev Khanna have also been arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia