Allegation | അവള്‍ക്ക് വേണ്ടത് 10 കോടി; ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് എം എല്‍ എ
Nov 21, 2022, 19:04 IST
ഭോപാല്‍: (www.kvartha.com) ബലാത്സംഗവും ഗാര്‍ഹിക പീഡനവും ആരോപിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായിരുന്ന ഉമങ് സിങ്ധറിനെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് എം എല്‍ എയുടെ വാദം.
സോണിയ ഭരദ്വാജിന്റെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടെന്നും ഭാര്യ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഭാര്യയുടേത് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള പരിപാടിയാണെന്നാണ് എംഎല്‍എയുടെ ആരോപണം. കള്ളകേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 10 കോടി ആവശ്യപ്പെട്ടു എന്നു കാണിച്ച് നവംബര്‍ രണ്ടിന് എംഎല്‍എ ഭാര്യക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.
സംഭവത്തില്‍ എംഎല്‍എയെ പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നതോത്തം മിശ്ര രംഗത്തെത്തി. എംഎല്‍എക്ക് നിരവധി ഭാര്യമാരുണ്ടായിരുന്നുവെന്നാണ് മന്ത്രിയുടെ പരിഹാസം. 'വിവാഹം കഴിച്ചുവെന്നതിന്റെ ബലത്തില്‍ എംഎല്‍എ ബലാത്സംഗം ചെയ്യുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും കാണിച്ചാണ് ഭാര്യ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ എംഎല്‍എക്ക് നിരവധി ഭാര്യമാരുണ്ടായിരുന്നു എന്നാണ് പൊലീസും പറയുന്നത്. സംഭവത്തില്‍ എംഎല്‍എക്കെതിരെ നൂഗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
Keywords: ' She Wanted 10 Crores': Madhya Pradesh Congress MLA On Wife's Molest Charge, Madhya pradesh, News, Politics, Molestation, Complaint, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.