Digvijaya Singh | അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ചടങ്ങിലേക്കുള്ള ക്ഷണം സോണിയ ഗാന്ധി സന്തോഷത്തോടെ സ്വീകരിച്ചുവെന്ന് ദിഗ് വിജയ് സിംഗ്

 


ന്യൂഡെല്‍ഹി: (KVARTHA) ജനുവരിയില്‍ നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധി സന്തോഷത്തോടെ സ്വീകരിച്ചുവെന്ന് വ്യക്തമാക്കി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ്. സോണിയയോ, അല്ലെങ്കില്‍ പാര്‍ടിയില്‍ നിന്നുള്ള മറ്റ് നേതാക്കളോ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.


Digvijaya Singh | അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ചടങ്ങിലേക്കുള്ള ക്ഷണം സോണിയ ഗാന്ധി സന്തോഷത്തോടെ സ്വീകരിച്ചുവെന്ന് ദിഗ് വിജയ് സിംഗ്

ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക. അയോധ്യ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ നേരിട്ടെത്തിയാണ് സോണിയ ഗാന്ധിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും ട്രസ്റ്റ് പ്രതിനിധികള്‍ നേരിട്ടെത്തി ക്ഷണിച്ചുവെന്നും ദിഗ് വിജയ് സിംഗ്
വ്യക്തമാക്കി.

മുന്‍ പ്രധാനമന്ത്രി എച് ഡി ദേവെഗൗഡ, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെയും പ്രതിനിധി സംഘം സന്ദര്‍ശിച്ച് രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനും ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും അധ്യക്ഷന്‍മാര്‍ക്കും ക്ഷണമുണ്ടെന്നാണ് വിവരം. എന്നാല്‍ സംസ്ഥാന മുഖ്യമന്ത്രിമാരെയും ഗവര്‍ണര്‍മാരെയും ക്ഷണിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. വരും ദിവസങ്ങളില്‍ അറിയാന്‍ കഴിഞ്ഞേക്കും.

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിയും, മുരളീമനോഹര്‍ ജോഷിയും പങ്കെടുക്കില്ലെന്നാണ് അറിയുന്നത്. പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്ന രണ്ട് പേരോടും ചടങ്ങില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ഥിച്ചതായി ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. എന്നാല്‍ മോദിക്ക് വേണ്ടി ഇരുവരെയും ഒഴിവാക്കിയതാണെന്ന ആക്ഷേപം ശക്തമാകുകയാണ്.

Keywords:  'She is positive' Digvijaya Singh confirms invite to Sonia Gandhi for Ayodhya Ram Mandir ceremony, New Delhi, News, Digvijaya Singh, Sonia Gandhi, Ayodhya Ram Mandir, Ceremony, Religion, Politics, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia