Shashi Tharoor | കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന് നടക്കാനിരിക്കെ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച് ശശി തരൂര്‍ എം പി

 


ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന് നടക്കാനിരിക്കെ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച് ശശി തരൂര്‍ എം പി. കോണ്‍ഗ്രസ് നേതാക്കളായ ദീപേന്ദര്‍ ഹൂഡ, ജയപ്രകാശ് അഗര്‍വാള്‍, വിജേന്ദ്ര സിങ് എന്നിവരോടൊപ്പമാണ് തരൂര്‍ എത്തിയത്.

10 ജന്‍പഥ് റോഡിലെ വസതിയിലായിരുന്നു ഇടക്കാല അധ്യക്ഷയുമായുള്ള തരൂരിന്റെ കൂടിക്കാഴ്ച. അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെ, സന്ദര്‍ശനത്തെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ പ്രാധാന്യത്തോടെയാണ് കാണുന്നത്.

Shashi Tharoor | കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന് നടക്കാനിരിക്കെ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച് ശശി തരൂര്‍ എം പി

അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ മത്സരിക്കുന്നതായുള്ള റിപോര്‍ടുകള്‍ ശശി തരൂര്‍ തള്ളിയിരുന്നില്ല. ആര് മത്സരിച്ചാലും അധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് തരൂര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാള്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചാല്‍ താനും മത്സര രംഗത്തുണ്ടാകുമെന്ന സൂചനയാണ് തരൂര്‍ നല്‍കിയത്.

തരൂര്‍ മത്സരത്തിനൊരുക്കമല്ലെങ്കില്‍ മനീഷ് തിവാരിയാകും രംഗത്തുണ്ടാവുക. ഇതില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ചര്‍ചകള്‍ പുരോഗമിക്കുന്നു. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരെങ്കിലുമാണ് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതെങ്കില്‍ ജി-23 ഗ്രൂപിന്റെ ഭാഗമായ നേതാക്കള്‍ മത്സരത്തിനുണ്ടായേക്കില്ല.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഇല്ലെന്ന് നെഹ് റു കുടുംബം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുറത്തുനിന്ന് ഒരാള്‍ വരണമെന്നും തരൂര്‍ നേരത്തെ പറഞ്ഞിരുന്നു. നെഹ് റു കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ പാര്‍ടി പ്രസിഡന്റാകട്ടെ. ജനാധിപത്യ പാര്‍ടിയില്‍ മത്സരം നല്ലതാണ്. അത് പാര്‍ടിയെ ശക്തിപ്പെടുത്തുമെന്നുമാണ് തരൂര്‍ വ്യക്തമാക്കിയത്.

Keywords: Shashi Tharoor meets Sonia Gandhi ahead of Congress presidential polls, New Delhi, News, Politics, Congress, Shashi Taoor, Meeting, Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia